രാജ്യം പോയൊരു രാജകുമാരന്‍
രാഗാര്‍ദ്രമാനസലോലന്‍
ഒരുനോവിന്‍ വേനല്‍ ഉള്ളിലൊതുക്കി
ഒരു തണല്‍ തേടിനടന്നൂ...
രാജ്യം പോയൊരു......
ഗന്ധര്‍വസുന്ദരി നീരാടുന്നൊരു
ചന്ദനപ്പുഴയുടെകരയില്‍
ഒരു ദു:ഖഗാനത്തിന്‍ താളംപോലെ
വിരഹിയവന്‍ വന്നു നിന്നൂ...
രാജ്യം പോയൊരു......
മന്ദാരപൂവനം മണ്ഡപമായി
പൂഞ്ചോലസ്വരധാരയായി
ആ ദേവകന്യക കോരിത്തരിച്ചൂ
അവനെ സ്വയംവരം ചെയ്തൂ
രാജ്യം പോയൊരു......
തങ്കനിലാവിന്റെ വിഗ്രഹംപോലൊരു
തങ്കക്കുരുന്നു പിറന്നു
മധുരമാ ദാമ്പത്യ സംഗീതമേള
മാനത്തു മാറ്റൊലികൊണ്ടൂ
രാജ്യം പോയൊരു......