Raajasooyam kalinyanyau

രാജസൂയം കഴിഞ്ഞു
Year
Language

രാജസൂയം കഴിഞ്ഞൂ എന്റെ രാജയോഗം തെളിഞ്ഞൂ...
രുഗ്മിണി ഞാന്‍ നിന്‍ ഋതുശാന്തിമണ്ഡപത്തില്‍
പുഷ്പരഥത്തില്‍ വന്നണഞ്ഞു....

അനുരാഗവിവശയാം നിന്‍ അന്തഃരംഗത്തിന്‍
അഭിഷേകപൂജകള്‍ സഫലമായി....
വാസന്തദേവതേ....
വാസന്തദേവതേ നിന്നെ നിന്‍ കാര്‍വര്‍ണ്ണന്‍
വാദ്യമേളങ്ങളോടെ സ്വീകരിയ്ക്കും......
ആ ആ ആ ആ...

മണിപ്പീലിവിരുത്തും മയില്‍പ്പേടപോലെ നീ
മലര്‍മഞ്ചമെനിയ്ക്കായ് അലങ്കരിക്കൂ....
ശ്രാവണശാരികേ.....
ശ്രാവണശാരികേ നീ നിന്‍ മോഹത്തിന്‍
പൂവണിച്ചില്ലയിലൂയലാടൂ......
ആ ആ ആ ആ....
(രാജസൂയം)

rājasūyaṁ kaḻiññū ĕnṟĕ rājayogaṁ tĕḽiññū...
rugmiṇi ñān nin ṛtuśāndimaṇḍabattil
puṣparathattil vannaṇaññu....

anurāgavivaśayāṁ nin andaḥraṁgattin
abhiṣegabūjagaḽ saphalamāyi....
vāsandadevade....
vāsandadevade ninnĕ nin kārvarṇṇan
vādyameḽaṅṅaḽoḍĕ svīgariykkuṁ......
ā ā ā ā...

maṇippīliviruttuṁ mayilppeḍabolĕ nī
malarmañjamĕniykkāy alaṅgarikkū....
śrāvaṇaśārige.....
śrāvaṇaśārige nī nin mohattin
pūvaṇiccillayilūyalāḍū......
ā ā ā ā....
(rājasūyaṁ)