Raajasadassinilakkam

രാജസദസ്സിനിളക്കം
Work
Year
Language

രാജസദസ്സിനിളക്കം ഈ ദേവസദസ്സിനിളക്കം
രാസവിലാസ മദാലസ ഗമനം
ഉന്മാദിനിയെൻ നടനം
മോഹിനിയോടു ജയിക്കാൻ
ഇന്നൊരു മേനകയുണ്ടോ ഇവിടെ ഇവിടെ
രാജസദസ്സിനിളക്കം ഈ ദേവസദസ്സിനിളക്കം

രാവണ സദസ്സിനിളക്കം ഈ രാക്ഷസ സദസ്സിനിളക്കം(2)
ചടുല രസാലസ ലഹരി ചലനം
മണ്ഡോദരീ നിൻ നടനം
താടകയോടു ജയിക്കാൻ മറ്റൊരു
മേനക വേണോ ഇവിടെ ഇവിടെ
രാവണ സദസ്സിനിളക്കം ഈ രാക്ഷസ സദസ്സിനിളക്കം

നെഞ്ചിൽ കുലുക്കം ഉള്ളിൽ നടുക്കം
നീയാരു പോരാടാൻ എന്നോട് മിന്നാടാൻ
നേരിന്നു നേരായി പോരിന്നു പോരാമോ
വീടു വിട്ട് നാടു വിട്ടു
വീടു വിട്ട് നാടു വിട്ട്
കാട്ടിൽ വന്നു കൂട്ടിലായ
നാടോടി വായാടിപ്പെണ്ണേ
നെഞ്ചിൽ കുലുക്കം നിൻ
ഉള്ളിൽ നടുക്കം

മെയ്യിൽ വഴക്കം കണ്ണിൽ തിളക്കം
ഞാനാണു നിന്നോടു നിന്നാടി പോരാടാൻ
നേരിന്നു നേരായി
പോരിന്നു പോരുന്നു
ഊരു കേട്ട് പേരു കേട്ട്
കാട്ടിൽ വന്നു കൂട്ടു കൂടി
നേരു കേട്ട തെമ്മാടി പെണ്ണേ
മെയ്യിൽ വഴക്കം എൻ കണ്ണിൽ തിളക്കം

rājasadassiniḽakkaṁ ī devasadassiniḽakkaṁ
rāsavilāsa madālasa gamanaṁ
unmādiniyĕn naḍanaṁ
mohiniyoḍu jayikkān
innŏru menagayuṇḍo iviḍĕ iviḍĕ
rājasadassiniḽakkaṁ ī devasadassiniḽakkaṁ

rāvaṇa sadassiniḽakkaṁ ī rākṣasa sadassiniḽakkaṁ(2)
saḍula rasālasa lahari salanaṁ
maṇḍodarī nin naḍanaṁ
tāḍagayoḍu jayikkān maṭrŏru
menaga veṇo iviḍĕ iviḍĕ
rāvaṇa sadassiniḽakkaṁ ī rākṣasa sadassiniḽakkaṁ

nĕñjil kulukkaṁ uḽḽil naḍukkaṁ
nīyāru porāḍān ĕnnoṭ minnāḍān
nerinnu nerāyi porinnu porāmo
vīḍu viṭṭ nāḍu viṭṭu
vīḍu viṭṭ nāḍu viṭṭ
kāṭṭil vannu kūṭṭilāya
nāḍoḍi vāyāḍippĕṇṇe
nĕñjil kulukkaṁ nin
uḽḽil naḍukkaṁ

mĕyyil vaḻakkaṁ kaṇṇil tiḽakkaṁ
ñānāṇu ninnoḍu ninnāḍi porāḍān
nerinnu nerāyi
porinnu porunnu
ūru keṭṭ peru keṭṭ
kāṭṭil vannu kūṭṭu kūḍi
neru keṭṭa tĕmmāḍi pĕṇṇe
mĕyyil vaḻakkaṁ ĕn kaṇṇil tiḽakkaṁ