രാജമല്ലികൾ താലമെടുക്കും
രാജഗിരിയുടെ താഴ്വരയിൽ
കളം വരയ്ക്കും പൊൻ വെയിലേ
കുളിരു വിതയ്ക്കും പൂങ്കാറ്റേ
കാറ്റേ വാ പൊൻ വെയിലേ വാ
ലലലല ലലലല ലലലല ലാലാ
പ്രാതഃസന്ധ്യക്കുളിരിൽ
നീരാടി വരുന്നൊരു കാറ്റേ
പറയൂ നിൻ കുമ്പിളിൽ നിന്നോ
പനിനീർക്കണികകൾ ചോർന്നൂ
ഈ കവിളിൽ കുളിരു പകർന്നൂ
ആരും കാണാതകലെ നീ
ആരെ കണ്ടു മടങ്ങീ
പറയൂ നിൻ കൈകളിലാരുടെ
ചുരുൾമുടി തഴുകിയ ഗന്ധം
പൂക്കൊളുന്തു നുള്ളിയ ഗന്ധം
rājamalligaḽ tālamĕḍukkuṁ
rājagiriyuḍĕ tāḻvarayil
kaḽaṁ varaykkuṁ pŏn vĕyile
kuḽiru vidaykkuṁ pūṅgāṭre
kāṭre vā pŏn vĕyile vā
lalalala lalalala lalalala lālā
prādaḥsandhyakkuḽiril
nīrāḍi varunnŏru kāṭre
paṟayū nin kumbiḽil ninno
paninīrkkaṇigagaḽ sornnū
ī kaviḽil kuḽiru pagarnnū
āruṁ kāṇādagalĕ nī
ārĕ kaṇḍu maḍaṅṅī
paṟayū nin kaigaḽilāruḍĕ
suruḽmuḍi taḻugiya gandhaṁ
pūkkŏḽundu nuḽḽiya gandhaṁ