രാജകുമാരീ..ആ...ദേവകുമാരീ..ആ...
രാഗമാലികയായ് വിടരും നീ
രാസലീലാ വന്ദനമാല...ആ..ആ..ആ...
(രാജകുമാരീ.....)
പുഷ്യരാഗത്തിന്നൊളി പൂക്കും പുഞ്ചിരി....ആ..ആ..
പുഷ്പകാലത്തിന്നാദ്യത്തെ പുലരി..ആ...ആ...
ലജ്ജയലിയും മുഖമൊരു ലഹരി
ലളിതേ ലതികേ നീയുഷമലരി...ആ.ആ..
സുരലോക രതിവീണ മധുവാണി നീ
സാല്വന്റെ നാളത്തെ യുവറാണി നീ...
ആ....ആ....ആ....
രാജകുമാരീ..ആ...ദേവകുമാരീ..ആ...
രാഗമാലികയായ് വിടരും നീ
രാസലീലാ വന്ദനമാല...
ശില്പി കാണാത്ത കലതാവും പൂവുടല്‍..ആ...ആ..
സ്വര്‍ഗ്ഗരത്നങ്ങളൊളിക്കുന്ന തേന്‍കടല്‍..ആ..ആ..
ചിത്രമെഴുതും മിഴിയൊരു വാതില്‍
സ്വപ്നഗന്ധര്‍വ്വനതിനെന്നും കാവല്‍..ആ...ആ...
മദനന്റെ മദം പൂത്ത മലര്‍മഞ്ജരി
മമ മോഹത്തോണിതന്‍ മധുവേണി നീ...
ആ...ആ...ആ....
രാജകുമാരീ..ആ....ദേവകുമാരീ..ആ...
രാഗമാലികയായ് വിടരും നീ
രാസലീലാ വന്ദനമാല...
ആ..ആ...ആ...