Raajaavu naadu neenni

രാജാവു നാടു നീങ്ങി
Work
Year
Language

രാജാവു നാടു നീങ്ങി പ്രജകൾ
രാജഭാരം ഏറ്റു വാങ്ങി
കൊടിയടയാളങ്ങൾ മാറി
നാട്ടിൽ ജനകീയഭരണമായി രാമാ
(രാജാവു....)

കോട്ടകൊത്തളങ്ങളും കോവിലകങ്ങളും
കോടതി കച്ചേരിപ്പുരകളാ‍യി
അരമനയ്ക്കുള്ളിലെ അന്തപ്പുരം പോലും
ആതുരശുശ്രൂഷാകേന്ദ്രമായീ
ആറാട്ടുമുണ്ടനും ഹേ പാറാവുകാരനും ഹോ
ആറാട്ടുമുണ്ടനും പാറാവുകാരനും
ആട്ടക്കളങ്ങളിൽ താരമായ് രാമാ..
(രാജാവു....)

ആയുധപ്പുരകളും പണ്ടകശാലയും
ആദ്യത്തെ സർവാണി സത്രമായി
ചാവേറും കാലാളും പീരങ്കിയും പോയി
കൂലിപ്പട്ടാളത്തിൽ പേരെഴുതി
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
ആതിരി ചന്തയിൽ ലേലമായി രാമാ
(രാജാവു...)

rājāvu nāḍu nīṅṅi prajagaḽ
rājabhāraṁ eṭru vāṅṅi
kŏḍiyaḍayāḽaṅṅaḽ māṟi
nāṭṭil janagīyabharaṇamāyi rāmā
(rājāvu....)

koṭṭagŏttaḽaṅṅaḽuṁ kovilagaṅṅaḽuṁ
koḍadi kaccerippuragaḽāyi
aramanaykkuḽḽilĕ andappuraṁ poluṁ
āduraśuśrūṣāgendramāyī
āṟāṭṭumuṇḍanuṁ he pāṟāvugāranuṁ ho
āṟāṭṭumuṇḍanuṁ pāṟāvugāranuṁ
āṭṭakkaḽaṅṅaḽil tāramāy rāmā..
(rājāvu....)

āyudhappuragaḽuṁ paṇḍagaśālayuṁ
ādyattĕ sarvāṇi satramāyi
sāveṟuṁ kālāḽuṁ pīraṅgiyuṁ poyi
kūlippaṭṭāḽattil perĕḻudi
ālavaṭṭaṅṅaḽuṁ vĕñjāmaraṅṅaḽuṁ
ādiri sandayil lelamāyi rāmā
(rājāvu...)