Raaja puspame

രാജ പുഷ്പമേ
Work
Year
Language

രാജപുഷ്പമേ ഋതു രാജപുഷ്പമേ (2)
അഭിലാഷത്തിന്‍ ആരാമത്തില്‍ വിടരും സ്വപ്നമേ (2)
(രാജപുഷ്പമേ )
രാജപുഷ്പമേ

മഞ്ഞിന്‍ തുകിലാല്‍ മാറു മറച്ചെന്‍ മുന്നിന്‍ നില്‍ക്കുമ്പോള്‍
കണ്ണുകളാല്‍ ഞാന്‍ നിന്‍ സൗന്ദര്യം കവര്‍ന്നെടുക്കുമ്പോള്‍
(മഞ്ഞിന്‍ തുകിലാല്‍ )
എന്തിനിനിയൊരു നാണം - ആഹാ
എന്തിനിനിയൊരു മൗനം
(രാജപുഷ്പമേ )

എന്റെ വികാരം ശലഭംപോലെ നിന്നില്‍ പതിയുമ്പോള്‍
ചുണ്ടുകളാല്‍ ഞാന്‍ നിന്‍ മാധുര്യം നുകര്‍ന്നെടുക്കുമ്പോള്‍
(എന്റെ വികാരം )
എന്നില്‍ പുതിയൊരു മോഹം - ആഹാ
എന്നില്‍ പുതിയൊരു ദാഹം
(രാജപുഷ്പമേ )

rājabuṣpame ṛtu rājabuṣpame (2)
abhilāṣattin ārāmattil viḍaruṁ svapname (2)
(rājabuṣpame )
rājabuṣpame

maññin dugilāl māṟu maṟaccĕn munnin nilkkumboḽ
kaṇṇugaḽāl ñān nin saundaryaṁ kavarnnĕḍukkumboḽ
(maññin dugilāl )
ĕndininiyŏru nāṇaṁ - āhā
ĕndininiyŏru maunaṁ
(rājabuṣpame )

ĕnṟĕ vigāraṁ śalabhaṁpolĕ ninnil padiyumboḽ
suṇḍugaḽāl ñān nin mādhuryaṁ nugarnnĕḍukkumboḽ
(ĕnṟĕ vigāraṁ )
ĕnnil pudiyŏru mohaṁ - āhā
ĕnnil pudiyŏru dāhaṁ
(rājabuṣpame )