Raagasaamraajyadevaalayattile

രാഗസാമ്രാജ്യദേവാലയത്തിലേ
Year
Language

രാഗസാമ്രാജ്യദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ...
പൂവമ്പനമരുന്ന ശ്രീകോവില്‍‌തന്നിലെ
പൂജാരിണി നീയല്ലേ - സഖീ നീയല്ലേ
(രാഗ...)

താരുണ്യമന്ദാരപുഷ്പങ്ങള്‍ വിരിയും
താമരത്തളിരെതിര്‍പ്പൂങ്കവിളില്‍
കൈവിരലാല്‍ നുള്ളിയതാരോ
കാമനോ നിന്റെ കാമുകനോ
(രാഗ...)

അഭിലാഷവാസന്തമാസം വിടര്‍ത്തിയ
ആരാമപുഷ്പമേ നിന്‍ മനസ്സില്‍
തൂമരന്ദം വീണ്ടും നിറച്ചത്
പ്രേമമോ എന്റെ വ്യാമോഹമോ
(രാഗ...)

rāgasāmrājyadevālayattilĕ
rājanarttagi nīyalle - sakhī
rājanarttagi nīyalle...
pūvambanamarunna śrīgovil‌tannilĕ
pūjāriṇi nīyalle - sakhī nīyalle
(rāga...)

tāruṇyamandārabuṣpaṅṅaḽ viriyuṁ
tāmarattaḽirĕdirppūṅgaviḽil
kaiviralāl nuḽḽiyadāro
kāmano ninṟĕ kāmugano
(rāga...)

abhilāṣavāsandamāsaṁ viḍarttiya
ārāmabuṣpame nin manassil
tūmarandaṁ vīṇḍuṁ niṟaccat
premamo ĕnṟĕ vyāmohamo
(rāga...)