Raagaraaga paksi

രാഗരാഗ പക്ഷി
Work
Year
Language

രാഗ രാഗപ്പക്ഷീ മകരപ്പക്ഷീ
മൃദുല മദാലസ രജനികള്‍ പുളയും
പുളകങ്ങളുതിരും പുതുമേനി കുളിര്‍മേനി തളരും
ഋതുമതി ദാനമെന്ന്? ഋതുമതി ദാനമെന്ന്?
രാഗ രാഗപ്പക്ഷീ മകരപ്പക്ഷീ

അനുരാഗപ്പൊയ്കയില്‍ അരയന്നങ്ങള്‍
രതിക്രീഢാ സ്തോത്രമോതുമ്പോള്‍
മയങ്ങാന്‍ മറന്നുപോയി ഞാന്‍ നിന്നെ തേടി
ഉറങ്ങാന്‍ മറന്നുപോയി ഞാന്‍ നിന്നെ തേടി
രാഗ രാഗപ്പക്ഷീ മകരപ്പക്ഷീ....

പറന്നുവരുമോ ഒരു മോഹപ്പക്ഷിയായ്
അരികില്‍ വരുമോ ഒരു ദാഹപ്പക്ഷിയായ്
എന്നില്‍ ലയിക്കാന്‍ നിര്‍വൃതി പൂകാന്‍ എന്നെ തേടി
അനുഭൂതികളുടെ ഹൃദയലയത്തില്‍ എന്നെ തേടി...
(രാഗ രാഗപ്പക്ഷീ)

rāga rāgappakṣī magarappakṣī
mṛdula madālasa rajanigaḽ puḽayuṁ
puḽagaṅṅaḽudiruṁ pudumeni kuḽirmeni taḽaruṁ
ṛtumadi dānamĕnn? ṛtumadi dānamĕnn?
rāga rāgappakṣī magarappakṣī

anurāgappŏygayil arayannaṅṅaḽ
radikrīḍhā stotramodumboḽ
mayaṅṅān maṟannuboyi ñān ninnĕ teḍi
uṟaṅṅān maṟannuboyi ñān ninnĕ teḍi
rāga rāgappakṣī magarappakṣī....

paṟannuvarumo ŏru mohappakṣiyāy
arigil varumo ŏru dāhappakṣiyāy
ĕnnil layikkān nirvṛti pūgān ĕnnĕ teḍi
anubhūdigaḽuḍĕ hṛdayalayattil ĕnnĕ teḍi...
(rāga rāgappakṣī)