Raagamayam

രാഗമയം
Year
Language

ആ.........
രാഗമയം ദിവ്യരാഗമയം
പ്രകൃതി ശ്രുതി താള രാഗമയം
പ്രഭാത സുന്ദര ലഹരിമയം

വീചികളുണരുന്നജീവസമുദ്രത്തില്‍
വീശുന്ന പൂന്തെന്നലേ നീ
അമൃതാഭിഷേകത്തിനൊരുങ്ങി വരുന്നൊരീ
ഉദയോത്സവത്തിനെ എതിരേല്‍ക്കൂ

പൊന്‍ ചിലമ്പണിഞ്ഞ പാദബന്ധം
മന്ത്ര മധുര തുടി താളലയത്തില്‍
കതിരവ രസപദമഴകിനൊടുലകിനെ
കാലവേഗ കാലകെട്ടി പുണരും
ഉപവന പരിമൃദു സുഖതര ശയ്യയില്‍
സുമനിരയിടയിടെ വിതറിയ കൈകളില്‍
തരിവലയണിയും മുകുളങ്ങള്‍ വിരിയും
മിഴികളിലലിയും മധുമഴ പൊഴിയും

യുഗസഹസ്രങ്ങളില്‍ സൂര്യനും ചന്ദ്രനും
ഉജ്വലിച്ചൊന്നിച നാളില്‍
ശബ്ദവര്‍ണ്ണങ്ങള്‍ തന്‍ ബീജങ്ങലില്‍ നിന്നും
ചലനം ചലനം പ്രകൃതീ ജനനം

ā.........
rāgamayaṁ divyarāgamayaṁ
prakṛti śrudi tāḽa rāgamayaṁ
prabhāda sundara laharimayaṁ

vīsigaḽuṇarunnajīvasamudrattil
vīśunna pūndĕnnale nī
amṛtābhiṣegattinŏruṅṅi varunnŏrī
udayotsavattinĕ ĕdirelkkū

pŏn silambaṇiñña pādabandhaṁ
mandra madhura tuḍi tāḽalayattil
kadirava rasabadamaḻaginŏḍulaginĕ
kālavega kālagĕṭṭi puṇaruṁ
ubavana parimṛdu sukhadara śayyayil
sumanirayiḍayiḍĕ vidaṟiya kaigaḽil
tarivalayaṇiyuṁ muguḽaṅṅaḽ viriyuṁ
miḻigaḽilaliyuṁ madhumaḻa pŏḻiyuṁ

yugasahasraṅṅaḽil sūryanuṁ sandranuṁ
ujvaliccŏnnisa nāḽil
śabdavarṇṇaṅṅaḽ tan bījaṅṅalil ninnuṁ
salanaṁ salanaṁ prakṛtī jananaṁ