Raagamariyilla

രാഗമറിയില്ല
Year
Language

രാഗമറിയില്ല താളമറിയില്ല (2)
ഒരു ഗാനത്തിന്‍ തോണിയിലേറി
അക്കരെയെത്താനറിയില്ല
(രാഗമറിയില്ല )
രാഗമറിയില്ല

കാമിനിമാരുടെ ഹൃദയം അറിയാം
കാമുക ദാഹങ്ങളറിയാം
നിധിയും തേടി പോയ കുമാരന്റെ
വിധിയെന്തായെന്നുമറിയാം
മണലില്‍ ഉയര്‍ത്തിയ കൊട്ടാരങ്ങള്‍
തിരകളിലമര്‍ന്നതുമറിയാം
പക്ഷെ
(രാഗമറിയില്ല )
രാഗമറിയില്ല

അരമനയുള്ളിലെ രഹസ്യമറിയാം
അങ്ങാടിപ്പാട്ടുകള്‍ അറിയാം
പാതിരയോളം പാടിമയങ്ങിയ
രാപ്പാടി തന്‍ ദുഃഖമറിയാം
തടവിലുറങ്ങും രാജകുമാരികള്‍
സ്വപ്നം കാണുവതറിയാം
പക്ഷെ
(രാഗമറിയില്ല )
രാഗമറിയില്ല

rāgamaṟiyilla tāḽamaṟiyilla (2)
ŏru gānattin doṇiyileṟi
akkarĕyĕttānaṟiyilla
(rāgamaṟiyilla )
rāgamaṟiyilla

kāminimāruḍĕ hṛdayaṁ aṟiyāṁ
kāmuga dāhaṅṅaḽaṟiyāṁ
nidhiyuṁ teḍi poya kumāranṟĕ
vidhiyĕndāyĕnnumaṟiyāṁ
maṇalil uyarttiya kŏṭṭāraṅṅaḽ
tiragaḽilamarnnadumaṟiyāṁ
pakṣĕ
(rāgamaṟiyilla )
rāgamaṟiyilla

aramanayuḽḽilĕ rahasyamaṟiyāṁ
aṅṅāḍippāṭṭugaḽ aṟiyāṁ
pādirayoḽaṁ pāḍimayaṅṅiya
rāppāḍi tan duḥkhamaṟiyāṁ
taḍaviluṟaṅṅuṁ rājagumārigaḽ
svapnaṁ kāṇuvadaṟiyāṁ
pakṣĕ
(rāgamaṟiyilla )
rāgamaṟiyilla