Raagam taanam

രാഗം താനം
Year
Language

രാഗം താനം സ്വരലയസാന്ദ്രമാം പല്ലവി
മലരണിവനികയിലുണരുന്നൂ
മദകരപികകുല കളനാദം
തളിര്‍ത്തൂ മണ്ണും വിണ്ണും അഴകൊടു
കണിപ്പൂ ചൂടീ സ്വപ്‌നലതികകള്‍

(രാഗം താനം)

പൂങ്കുയില്‍ പാടിപ്പാടി പൂവുണര്
മാര്‍കഴിമഞ്ഞില്‍ മുങ്ങി കാറ്റുണര്
തിരയാടുന്നൂ, പുഴയോരത്തെ
തിന തേടും തേന്‍‌കിളി പാടുന്നൂ
ഋതുശോഭകളാടുകയായ് വനവീഥികളില്‍

(രാഗം താനം)

സാരിമ സരിമപ - ഈ അഴകലകളില്‍
പാനിസ പനിസരി - ഈ കുളിരലകളില്‍
രിമ രിരിസസ നിനി - ഉലകമിതഖിലവും
പാപ നീനി സാസ രീരി സരിസനി
നീന്തിടുന്നു! പാടൂ ദേവീ! സരസ്വതി!
നിസരിമ നിസരിമ പാ...
കനിയുക കനിയുക നീ...

ഈ നിശ ചാര്‍ത്തീ ചാന്ദ്രശ്രീതിലകം
ഈ വനമുല്ലയ്‌ക്കെന്തേ പൂക്കുളിരോ
കടല്‍ തേടിപ്പോം നദി പാടുന്നൂ
മണിമുത്തുണ്ടോ മടിയില്‍ നിറയേ
അലയാഴിയൊരായിരമന്നമലര്‍ക്കിളിയായ്

(രാഗം താനം)

rāgaṁ tānaṁ svaralayasāndramāṁ pallavi
malaraṇivanigayiluṇarunnū
madagarabigagula kaḽanādaṁ
taḽirttū maṇṇuṁ viṇṇuṁ aḻagŏḍu
kaṇippū sūḍī svap‌naladigagaḽ

(rāgaṁ tānaṁ)

pūṅguyil pāḍippāḍi pūvuṇar
mārgaḻimaññil muṅṅi kāṭruṇar
tirayāḍunnū, puḻayorattĕ
tina teḍuṁ ten‌kiḽi pāḍunnū
ṛtuśobhagaḽāḍugayāy vanavīthigaḽil

(rāgaṁ tānaṁ)

sārima sarimaba - ī aḻagalagaḽil
pānisa panisari - ī kuḽiralagaḽil
rima ririsasa nini - ulagamidakhilavuṁ
pāba nīni sāsa rīri sarisani
nīndiḍunnu! pāḍū devī! sarasvadi!
nisarima nisarima pā...
kaniyuga kaniyuga nī...

ī niśa sārttī sāndraśrīdilagaṁ
ī vanamullay‌kkĕnde pūkkuḽiro
kaḍal teḍippoṁ nadi pāḍunnū
maṇimuttuṇḍo maḍiyil niṟaye
alayāḻiyŏrāyiramannamalarkkiḽiyāy

(rāgaṁ tānaṁ)