Raagam paadi

രാഗം പാടി
Year
Language

രാഗം പാടി ഗാനം മൂളി
നുണക്കുഴിക്കുളിര്‍ മലര്‍ വിരിയുന്നു
നാദം ചൂടി താളം തേടി
പനിമലരിതള്‍പ്പൂക്കള്‍ വിടരുന്നു
പുതുമയില്‍ വീണ്ടും നിഴലുകള്‍ തീര്‍ക്കും
ഇളം തളിര്‍ വള്ളിക്കുടിലുകള്‍ പൂകാം
ഹെ ഹെ ഹെ ഹെ ആഹാ.......

ഞരമ്പുകള്‍ തീര്‍ത്തു ലഹരികള്‍ തീര്‍ത്തു
നഖം കടിച്ചെന്റെ കരളുകള്‍ വാര്‍ത്തു
മദനന്‍ തൊടുക്കും മലരിന്‍ ശരങ്ങള്‍
ചൂടാന്‍ നീ ഓടിവാ
എരിയും വിളക്കിന്‍ ചൊരിയും കതിരില്‍
മലര്‍മിഴി എന്നെ മാറില്‍ ചേര്‍ക്കു
മദഭര ലാസ്യ തൂവല്‍ ചാര്‍ത്തു

പദതളിര്‍ ആടി അരമണി പാടി
വിരല്‍ പിണച്ചെന്റെ കനവുകള്‍ നേടി
മിഴിയില്‍ ജ്വലിക്കും മദത്തിന്‍ മണികള്‍
നേടാന്‍ ഓടിവാ
ഇഴയും തിരയില്‍ പുളയും കുളിരില്‍
മതിമുഖി എന്നെ വാരിപ്പുല്‍കു
രതിലയ താളം വാരിച്ചൂടൂ

rāgaṁ pāḍi gānaṁ mūḽi
nuṇakkuḻikkuḽir malar viriyunnu
nādaṁ sūḍi tāḽaṁ teḍi
panimalaridaḽppūkkaḽ viḍarunnu
pudumayil vīṇḍuṁ niḻalugaḽ tīrkkuṁ
iḽaṁ taḽir vaḽḽikkuḍilugaḽ pūgāṁ
hĕ hĕ hĕ hĕ āhā.......

ñarambugaḽ tīrttu laharigaḽ tīrttu
nakhaṁ kaḍiccĕnṟĕ karaḽugaḽ vārttu
madanan dŏḍukkuṁ malarin śaraṅṅaḽ
sūḍān nī oḍivā
ĕriyuṁ viḽakkin sŏriyuṁ kadiril
malarmiḻi ĕnnĕ māṟil serkku
madabhara lāsya tūval sārttu

padadaḽir āḍi aramaṇi pāḍi
viral piṇaccĕnṟĕ kanavugaḽ neḍi
miḻiyil jvalikkuṁ madattin maṇigaḽ
neḍān oḍivā
iḻayuṁ tirayil puḽayuṁ kuḽiril
madimukhi ĕnnĕ vārippulgu
radilaya tāḽaṁ vāriccūḍū