Raagadevanum

രാഗദേവനും
Work
Year
Language

രാഗദേവനും നാദകന്യയും
പ്രണയതീരത്തെ പൂന്തിരകളില്‍
മുങ്ങാംകുഴിയിട്ടു അറിയാപവിഴം തേടി
അലകളില്‍ ഈറനാം കവിത തേടി
രാഗദേവനും നാദകന്യയും

പണ്ടേതോ ശാപങ്ങള്‍ സ്വപ്‌നത്തിന്‍ കാമുകനെ
ചിപ്പിയിലെ മുത്താക്കി നുരയിടുമലയാഴിയില്‍
രാഗലീനയാം നാദകന്യയോ
തേടിയെങ്ങുമാ സ്‌നേഹരൂപനെ
കണ്ണീരുമായ് മോഹിനി പാടി നടന്നു
വിരഹസാന്ദ്രയാം ചന്ദ്രലേഖ പോല്‍

(പ്രണയതീരത്തെ)

കാണമറ മായുമ്പോള്‍‍‍ താപസ്സനാം മാമുനിയാ
ചിപ്പിയിലെ തൂമുത്തിന്‍ തെളിമയിലൊളി തൂകവേ
മോഹസന്ധ്യയില്‍ പ്രേമലോലനെ
കണ്ടറിഞ്ഞു പോല്‍ നാദസുന്ദരി
ജന്മങ്ങള്‍ നീളുമോര്‍മ്മയായ് മധുരനിലാവില്‍

(രാഗദേവനും)

rāgadevanuṁ nādaganyayuṁ
praṇayadīrattĕ pūndiragaḽil
muṅṅāṁkuḻiyiṭṭu aṟiyābaviḻaṁ teḍi
alagaḽil īṟanāṁ kavida teḍi
rāgadevanuṁ nādaganyayuṁ

paṇḍedo śābaṅṅaḽ svap‌nattin kāmuganĕ
sippiyilĕ muttākki nurayiḍumalayāḻiyil
rāgalīnayāṁ nādaganyayo
teḍiyĕṅṅumā s‌neharūbanĕ
kaṇṇīrumāy mohini pāḍi naḍannu
virahasāndrayāṁ sandralekha pol

(praṇayadīrattĕ)

kāṇamaṟa māyumboḽ tābassanāṁ māmuniyā
sippiyilĕ tūmuttin dĕḽimayilŏḽi tūgave
mohasandhyayil premalolanĕ
kaṇḍaṟiññu pol nādasundari
janmaṅṅaḽ nīḽumormmayāy madhuranilāvil

(rāgadevanuṁ)