Raadhe ninre krsnan

രാധേ നിന്റെ കൃഷ്ണൻ
Year
Language

രാധേ നിന്റെ കൃഷ്ണന്‍ വന്നു രാഗലോലനായ്
കൃഷ്ണാ നിന്റെ രാധയ്ക്കെന്തേ മൌനം മാത്രമായ്
ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ
തമ്മില്‍ അടുക്കാതെ ആത്മാവിന്‍ നാദം കേള്‍ക്കുമോ
ഉള്ളം തുറന്നാലും നീ എല്ലാമെടുത്താലും നീ
തമ്മില്‍ ഇണക്കാനായ് വന്നെത്തും ഞങ്ങള്‍ ഗോപിമാര്‍

മിണ്ടുവാന്‍ .. പാടില്ലേ... കാണുവാന്‍ .. കൊതിയില്ലേ
കള്ളനാമീ കണ്ണന് നീ പാല്‍ക്കുടം
കാരണം ചൊല്ലില്ലേ കാമിനീ കനിയില്ലേ
രാധികക്ക് ചാര്‍ത്തുവാന്‍ പൊന്നാടനീ
അവിടെയുമിവിടെയും ഇരുവരുമിതുവിധം ദൂരം തീര്‍ക്കയോ
ഞങ്ങള്‍ കണ്ണുകള്‍ പൊത്തിനില്‍ക്കണോ നിങ്ങള്‍ ചേരുവാന്‍

എന്തിനോ ഈ നാട്യം നോക്കിയോ ഇതിനിടയില്‍
മന്ദഹാസച്ചന്ദനം നീ നീട്ടിയോ
കോപമോ ഇപ്പോഴും കോമളേ തെളിയുകനീ
എന്തിനേവം വാട്ടുവാന്‍ നിന്മാരനെ
അതിനിനി കപടവും വീടിനി അവനെയും കൂടാതാകുമോ
ഞങ്ങള്‍ കയ്യുകള്‍ ചേര്‍ത്തുതന്നിടാം

rādhe ninṟĕ kṛṣṇan vannu rāgalolanāy
kṛṣṇā ninṟĕ rādhaykkĕnde maൌnaṁ mātramāy
uḽḽaṁ tuṟannāluṁ nī ĕllāmĕḍuttāluṁ nī
tammil aḍukkādĕ ātmāvin nādaṁ keḽkkumo
uḽḽaṁ tuṟannāluṁ nī ĕllāmĕḍuttāluṁ nī
tammil iṇakkānāy vannĕttuṁ ñaṅṅaḽ gobimār

miṇḍuvān .. pāḍille... kāṇuvān .. kŏdiyille
kaḽḽanāmī kaṇṇan nī pālkkuḍaṁ
kāraṇaṁ sŏllille kāminī kaniyille
rādhigakk sārttuvān pŏnnāḍanī
aviḍĕyumiviḍĕyuṁ iruvarumiduvidhaṁ dūraṁ tīrkkayo
ñaṅṅaḽ kaṇṇugaḽ pŏttinilkkaṇo niṅṅaḽ seruvān

ĕndino ī nāṭyaṁ nokkiyo idiniḍayil
mandahāsaccandanaṁ nī nīṭṭiyo
kobamo ippoḻuṁ komaḽe tĕḽiyuganī
ĕndinevaṁ vāṭṭuvān ninmāranĕ
adinini kabaḍavuṁ vīḍini avanĕyuṁ kūḍādāgumo
ñaṅṅaḽ kayyugaḽ serttudanniḍāṁ