പുത്തിലഞ്ഞിക്കാട്ടിലെ തത്തമ്മേ
പുത്തൂരം വീട്ടിലെ മുത്തമ്മേ
വന്നാട്ടേ ഒന്നു നിന്നാട്ടേ ഈ
വടക്കിനിത്തളത്തിലിരുന്നാട്ടേ ഒരു
പഴംകഥ നീയൊന്നു ചൊന്നട്ടേ
മൂന്നും കൂട്ടി മുറുക്കിച്ചുവപ്പിക്കാന്‍
പൂവാലന്‍ തളിരില വെറ്റതരാം
പാലക്കാടന്‍ അടക്കതരാം
വാസനച്ചുണ്ണാമ്പ് തേച്ചുതരാം
ആ............
ഏഴാം കടല്‍ക്കരെ ഭൂതങ്ങള്‍ കാക്കും
വൈരമിരിക്കുന്ന പെരും ഗുഹയില്‍
ഒറ്റയ്ക്കായ കന്യകയെ
രക്ഷിച്ച മന്നന്റെ കഥപറയൂ
ആ.................