Puttan valakkaare

പുത്തന്‍ വലക്കാരേ
Work
Year
Language

പുത്തൻ വലക്കാരേ പുന്നപ്പറക്കാരേ
പുറക്കാട്ടു കടപ്പുറത്ത്‌ ചാകര ചാകര ചാകര

എടവപ്പാതി കോള് കഴിഞ്ഞ്
കടലിന്നക്കരെ മാനം തെളിഞ്ഞ്
കൊതിച്ചു കൊതിച്ചു കൊതിച്ചിരുന്ന
ചാകര ചാകര ചാകര...

കാണാപ്പൂമീനിനു പോകണ തോണിക്കാരാ
മാനത്തെ പൊൻവല വീശണ തോണിക്കാരാ
തീരത്തെ തിരയിലിറങ്ങണ മീനും പോരാ
താനാനം താളം തുള്ളണ മീനും പോരാ
പാലാഴീന്നിക്കരെയെത്തിയ പൂമീൻ തായോ
പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ

ചാകര കടപ്പുറത്തിനി ഉത്സവമായ്‌ ഹെയ്‌ ചാകര
തെരപ്പുറത്തിനി മത്സരമായ്‌
ചാകര കടപ്പുറത്തിനി ഉത്സവമായ്‌ ഹെയ്‌ ചാകര
തെരപ്പുറത്തിനി മത്സരമായ്‌

താമര തക്കിളി നൂൽക്കെടി പഞ്ചമിയേ
ഓമന പൊൻവല കോർക്കെടി പൈങ്കിളിയേ
ഓണമായ്‌ ഓണമായ്‌ പൊന്നോണമായ്‌ പൊന്നോണമായ്‌
ഇന്നല്ലോ നമ്മുടെ കടലിനു പൂത്തിരുനാള്‌
ഇന്നല്ലോ ചോതിനാള്‌ പൂത്തിരുനാള്‌

നടോടിപ്പാട്ടുകൾ പാടണ വാനമ്പാടീ
നീയേഴാം കടലിന്നക്കരെ നൃത്തം കണ്ടോ
ആടമ്മേ വഞ്ചികളങ്ങനെ ആടമ്മാനം
ആടമ്മേ അത്തിലുമിത്തിലുമാടമ്മാനം

ചാകര വല നിറയണ്‌ പൊന്നയില - ഹെയ്‌
ചാകര മടി കിലുങ്ങണ്‌ പൊന്നളിയാ
ചാകര വല നിറയണ്‌ പൊന്നയില - ഹെയ്‌
ചാകര മടി കിലുങ്ങണ്‌ പൊന്നളിയാ
പോയി വാ പടിക്കെ നിക്കണ മാളോരേ
പോയി വാ കടം തരാനിനി മീനില്ല...ഏലയ്യ
ഏലയ്യ ഏല എലയ്യ ഏല ഏലയ്യാ ...

puttan valakkāre punnappaṟakkāre
puṟakkāṭṭu kaḍappuṟatt‌ sāgara sāgara sāgara

ĕḍavappādi koḽ kaḻiññ
kaḍalinnakkarĕ mānaṁ tĕḽiññ
kŏdiccu kŏdiccu kŏdiccirunna
sāgara sāgara sāgara...

kāṇāppūmīninu pogaṇa toṇikkārā
mānattĕ pŏnvala vīśaṇa toṇikkārā
tīrattĕ tirayiliṟaṅṅaṇa mīnuṁ porā
tānānaṁ tāḽaṁ tuḽḽaṇa mīnuṁ porā
pālāḻīnnikkarĕyĕttiya pūmīn dāyo
pūvālan sĕmmīn dāyo sĕmmīn dāyo

sāgara kaḍappuṟattini utsavamāy‌ hĕy‌ sāgara
tĕrappuṟattini matsaramāy‌
sāgara kaḍappuṟattini utsavamāy‌ hĕy‌ sāgara
tĕrappuṟattini matsaramāy‌

tāmara takkiḽi nūlkkĕḍi pañjamiye
omana pŏnvala korkkĕḍi paiṅgiḽiye
oṇamāy‌ oṇamāy‌ pŏnnoṇamāy‌ pŏnnoṇamāy‌
innallo nammuḍĕ kaḍalinu pūttirunāḽ‌
innallo sodināḽ‌ pūttirunāḽ‌

naḍoḍippāṭṭugaḽ pāḍaṇa vānambāḍī
nīyeḻāṁ kaḍalinnakkarĕ nṛttaṁ kaṇḍo
āḍamme vañjigaḽaṅṅanĕ āḍammānaṁ
āḍamme attilumittilumāḍammānaṁ

sāgara vala niṟayaṇ‌ pŏnnayila - hĕy‌
sāgara maḍi kiluṅṅaṇ‌ pŏnnaḽiyā
sāgara vala niṟayaṇ‌ pŏnnayila - hĕy‌
sāgara maḍi kiluṅṅaṇ‌ pŏnnaḽiyā
poyi vā paḍikkĕ nikkaṇa māḽore
poyi vā kaḍaṁ tarānini mīnilla...elayya
elayya ela ĕlayya ela elayyā ...