ആ.....ആ.....
പുഷ്യരാഗത്തേരിലീവഴിയെത്തും
ഉഷസ്സിനു പുതിയ മുഖപ്രസാദം
കമലദലാധരം ചുംബിച്ച കാറ്റിന്
മുന്‍പെങ്ങുമില്ലാത്ത ലാസ്യഭാവം
വിണ്മലര്‍ക്കാവിലെ പുഷ്പിണീമുല്ലകള്‍
ഒരുമൌനമന്ത്രം പറഞ്ഞുതന്നു
ആശ്രമവാടിയില്‍ മാന്തളിരുണ്ടൊരു
കുയിലതു വീണ്ടുമുരുക്കഴിച്ചു
ഏതൊരപൂര്‍വമാം ഉള്‍പ്രമോദത്തിന്റെ
താമരമെത്തയില്‍ ഞാന്‍ കിടന്നു
പുളകിതഗാത്രരായ് ഈ ദേവദാരുക്കള്‍
തളിരുടയാടയണിഞ്ഞൊരുങ്ങി
കുസുമിത സോമലതാസദനങ്ങളില്‍
പൂവമ്പനിന്നു വിരുന്നിനെത്തി
ഏതൊരഭൌമമാം നിറനിര്‍വൃതിയുടെ
പരിരംഭണത്തില്‍ കുളിര്‍ത്തുപോയി