പുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെ
പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം!
കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍
പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!
പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ ..ആ ഹാ ഹാ
ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍
പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍
ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍
ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ.. ആ..ആ
ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ
സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസം
സുഭാഷിണീ ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
നിന്‍ സിരകളെ വീണതന്ത്രികളാക്കിയ സോളമന്‍ ഞാന്‍
ആ....(പുഷ്പഗന്ധീ..)
ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം ..ആ ഹാ ഹാ
ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം
ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം
ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം
മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍.. ആ..ആ
മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍
മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തുരസം!
സുഭാഷിണീ..ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
നിന്‍ സിരകളില്‍ പ്രേമാമൃതമായൊഴുകിയ സോളമന്‍ ഞാന്‍
ആ.....