Punyajirippoovumaay

പുഞ്ചിരിപ്പൂവുമായ്
Work
Year
Language

പുഞ്ചിരിപ്പൂവുമായ് പഞ്ചമിച്ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി
നക്ഷത്രകന്യകള്‍ നാണംകുണുങ്ങികള്‍
പുഷ്പരഥങ്ങളില്‍ വന്നിറങ്ങീ വന്നിറങ്ങീ

ഈ മനോജ്ഞ നികുഞ്ജ നിരയില്‍
ഈ മദാലസ നിശയില്‍
വിടര്‍ന്നു നില്‍ക്കും വസന്തലഹരിയില്‍
വിചാരമഞ്ജരി നിറഞ്ഞു എന്റെ
വികാരമഞ്ജുഷ കവിഞ്ഞൂ‍
കവിഞ്ഞൂ‍.....
ഓഹൊഹൊഹോ...ഓ...ഓ...
(പുഞ്ചിരിപ്പൂവുമായ്...)

ഈ മരാള നിപുണ രതിയില്‍
ഈ മൃണാള ദലങ്ങളില്‍
ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍
വിചാര സദനം നിറഞ്ഞൂ എന്റെ
വികാര ചഷകം കവിഞ്ഞൂ
ഉണര്‍ന്നു നില്‍ക്കും ഉന്മദലഹരിയില്‍
വിചാര സദനം നിറഞ്ഞൂ എന്റെ
വികാര ചഷകം കവിഞ്ഞൂ
കവിഞ്ഞൂ....
ഓഹൊഹൊഹോ...ഓ...ഓ...
(പുഞ്ചിരിപ്പൂവുമായ്...)

puñjirippūvumāy pañjamiccandriga
sandanakkiṇṇavuṁ kŏṇḍiṟaṅṅi
nakṣatraganyagaḽ nāṇaṁkuṇuṅṅigaḽ
puṣparathaṅṅaḽil vanniṟaṅṅī vanniṟaṅṅī

ī manojña niguñja nirayil
ī madālasa niśayil
viḍarnnu nilkkuṁ vasandalahariyil
visāramañjari niṟaññu ĕnṟĕ
vigāramañjuṣa kaviññū
kaviññū.....
ohŏhŏho...o...o...
(puñjirippūvumāy...)

ī marāḽa nibuṇa radiyil
ī mṛṇāḽa dalaṅṅaḽil
uṇarnnu nilkkuṁ unmadalahariyil
visāra sadanaṁ niṟaññū ĕnṟĕ
vigāra saṣagaṁ kaviññū
uṇarnnu nilkkuṁ unmadalahariyil
visāra sadanaṁ niṟaññū ĕnṟĕ
vigāra saṣagaṁ kaviññū
kaviññū....
ohŏhŏho...o...o...
(puñjirippūvumāy...)