പുഞ്ചിരിതൂകിയുണര്‍ന്നല്ലോ
പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ
ഒന്നല്ലൊരായിരം ആയിരം പൂവുകള്‍
കണ്ണിമ പോലെ വിരിഞ്ഞല്ലോ
തിങ്ങും നറും തേന്‍ നിറഞ്ഞിടും പൂവുകള്‍
എങ്ങും സുഗന്ധം ചൊരിഞ്ഞല്ലോ
കൂരിരുട്ടിന്റെയാ മൂടുപടം കൊണ്ട്
ക്രൂരകൃത്യങ്ങളെ മൂടി
ആട്ടിന്റെ തോലണിഞ്ഞുള്ള ചെന്നായുകള്‍
നാട്ടില്‍ നടപ്പതു കാണാന്‍
ആ കാട്ടുമൃഗങ്ങളെ കാണാനായ്