Punnellin kadirola

പുന്നെല്ലിന്‍ കതിരോല
Year
Language

പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി
പൊന്നൂയലാടുന്ന ചേലുകാണാന്‍
പുഴവക്കില്‍ പൂക്കൈത കുളിര്‍നിലാച്ചന്ദന-
ക്കുറിയിട്ടു നില്‍ക്കുന്ന കാഴ്ച കാണാന്‍
എന്നിനി...... എന്നിനി......
എന്നിനി എന്നിനി പോകും നാം
എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ

(പുന്നെല്ലിന്‍)

കദളിപ്പൊന്‍‌കൂമ്പില്‍നിന്നിത്തിരിത്തേനൂട്ടി
കവിളത്തു മുത്തം പകര്‍ന്നൊരമ്മ
അവസാനനിദ്രകൊള്ളും കുഴിമാടത്തില്‍
അണയാത്തിരിയായെരിഞ്ഞുനില്‍ക്കാം
കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുമാ
കാതരസ്നേഹത്തെയോര്‍ത്തിരിക്കാം

(പുന്നെല്ലിന്‍)

കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത-
മിഴിയോടെ കാണും കളിത്തോഴി
എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍
അവളുണ്ടൊരേകുടക്കീഴിലിന്നും
കാണാതെപോയ തന്‍ മാണിക്യം തേടുന്ന
കാഞ്ചനനാഗത്തിന്‍ കഥ പറയാം

(പുന്നെല്ലിന്‍)

punnĕllin kadirolattumbatt pūttumbi
pŏnnūyalāḍunna selugāṇān
puḻavakkil pūkkaida kuḽirnilāccandana-
kkuṟiyiṭṭu nilkkunna kāḻsa kāṇān
ĕnnini...... ĕnnini......
ĕnnini ĕnnini poguṁ nāṁ
ĕnṟĕ nĕñjil kuṟugunna pŏnprāve

(punnĕllin)

kadaḽippŏn‌kūmbilninnittirittenūṭṭi
kaviḽattu muttaṁ pagarnnŏramma
avasānanidragŏḽḽuṁ kuḻimāḍattil
aṇayāttiriyāyĕriññunilkkāṁ
kāṇādirikkumboḽ kaṇṇuniṟayumā
kādarasnehattĕyorttirikkāṁ

(punnĕllin)

kiḽiboya tūkkaṇāṁkuruvikkūḍatbhuda-
miḻiyoḍĕ kāṇuṁ kaḽittoḻi
ĕviḍĕyĕnnaṟiyillĕnnāluṁ ĕnnormmayil
avaḽuṇḍŏreguḍakkīḻilinnuṁ
kāṇādĕboya tan māṇikyaṁ teḍunna
kāñjananāgattin katha paṟayāṁ

(punnĕllin)