Punnaare poondingale

പുന്നാരേ പൂന്തിങ്കളേ
Work
Year
Language

പുന്നാരേ പൂന്തിങ്കളേ
രാവിൽ ചായൽ പൂമൂടിവാ
പെണ്ണാളേ തേൻകിണ്ണമേ
നീയീ കായൽ തീരത്തു വാ

തണുത്തു നനുത്തു വെളുത്തമേഘം പോലും
കടത്തു കടന്നു നീലാകാശതീരത്തിറങ്ങി....
ഓ...ഓ...ഓ....ഇന്നു താഴെ അന്തിവീണു കണ്ണടച്ച
തെങ്ങുംചോട്ടിൽ....
കൂരയിൽ വാഴുമെൻ മോഹാവേശമേ
ഈ നിലാത്തോണിയിൽ നീയും കൂടെവാ
പുന്നാരേ പൂന്തിങ്കളേ
രാവിൽ ചായൽ പൂമൂടിവാ

ഏലേലോം ഹെയ്‌ലസാ ഏലേലോം ഹെയ്‌ലസ

തുടുത്തു മിനുത്തു കറുത്തമെയ്യിൽ കാലം
പകുത്തു നിറച്ചു താരുണ്യത്തിൻ ലാവണ്യമെല്ലാം
ഓ...ഓ...ഓ...നിന്നെ നോക്കി നെയ്തെടുത്ത
നൂറുനൂറു സങ്കൽപങ്ങൾ
ഇന്നുമെൻ ഉള്ളിലെ പന്നീര്‍പ്പന്തലിൽ
നിന്നെയും കാത്തിതാ നിൽപൂ മൂകമായ്‌
(പുന്നാരേ പൂന്തികളേ.....)

punnāre pūndiṅgaḽe
rāvil sāyal pūmūḍivā
pĕṇṇāḽe tenkiṇṇame
nīyī kāyal tīrattu vā

taṇuttu nanuttu vĕḽuttameghaṁ poluṁ
kaḍattu kaḍannu nīlāgāśadīrattiṟaṅṅi....
o...o...o....innu tāḻĕ andivīṇu kaṇṇaḍacca
tĕṅṅuṁcoṭṭil....
kūrayil vāḻumĕn mohāveśame
ī nilāttoṇiyil nīyuṁ kūḍĕvā
punnāre pūndiṅgaḽe
rāvil sāyal pūmūḍivā

eleloṁ hĕy‌lasā eleloṁ hĕy‌lasa

tuḍuttu minuttu kaṟuttamĕyyil kālaṁ
paguttu niṟaccu tāruṇyattin lāvaṇyamĕllāṁ
o...o...o...ninnĕ nokki nĕydĕḍutta
nūṟunūṟu saṅgalbaṅṅaḽ
innumĕn uḽḽilĕ pannīrppandalil
ninnĕyuṁ kāttidā nilbū mūgamāy‌
(punnāre pūndigaḽe.....)