Pullaanigaattile

പുല്ലാനികാട്ടിലെ
Language

പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിനു്
കല്യാണം പുടമുറിക്കല്യാണം (2)
തപ്പു് കൊട്ടി തിമില കൊട്ടി
തകിലു കൊട്ടി ചെണ്ട കൊട്ടി
കല്യാണം പുടമുറിക്കല്യാണം (2)

പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിനു്
കല്യാണം പുടമുറിക്കല്യാണം (2)

ചന്ദ്രഗിരിക്കാട്ടിലൊരു തങ്കത്തേരു്
ചന്ദ്രമുഖി ആനയിക്കും വര്‍ണ്ണത്തേരു്
സാഗരങ്ങള്‍ താണ്ടി വന്ന ചിത്രത്തേരു്
ആരൂഢം പീലി നീര്‍ത്തും ദുര്‍ഗ്ഗത്തേരു്
നെറ്റിയില്‍ തൊട്ടൊരു കുങ്കുമപ്പൊട്ടു്
വനമാല ചാര്‍ത്തി നിന്നെ സ്വീകരിക്കും

പുല്ലാനിക്കാട്ടിലെ പൂത്തുമ്പിപ്പെണ്ണിനു്
കല്യാണം പുടമുറിക്കല്യാണം (2)

നാദസ്വരം വായിച്ചു ഗജനുമന്നേരം
കൈകൊട്ടി ചാടിപ്പാടി കപിയുമന്നേരം
പൂമരങ്ങള്‍ വീശി നിന്നു ചാമരങ്ങള്‍
പാദുകങ്ങള്‍ മാറ്റി വെച്ചു വന്നടുക്കുമ്പോള്‍
പക്കമേളം കൊട്ടിയാടി മാനുമന്നേരം
കുരവയിട്ടു കുരവയിട്ടു മയിലുമന്നേരം

(പുല്ലാനിക്കാട്ടിലെ )

pullānikkāṭṭilĕ pūttumbippĕṇṇinu്
kalyāṇaṁ puḍamuṟikkalyāṇaṁ (2)
tappu് kŏṭṭi timila kŏṭṭi
tagilu kŏṭṭi sĕṇḍa kŏṭṭi
kalyāṇaṁ puḍamuṟikkalyāṇaṁ (2)

pullānikkāṭṭilĕ pūttumbippĕṇṇinu്
kalyāṇaṁ puḍamuṟikkalyāṇaṁ (2)

sandragirikkāṭṭilŏru taṅgatteru്
sandramukhi ānayikkuṁ varṇṇatteru്
sāgaraṅṅaḽ tāṇḍi vanna sitratteru്
ārūḍhaṁ pīli nīrttuṁ durggatteru്
nĕṭriyil tŏṭṭŏru kuṅgumappŏṭṭu്
vanamāla sārtti ninnĕ svīgarikkuṁ

pullānikkāṭṭilĕ pūttumbippĕṇṇinu്
kalyāṇaṁ puḍamuṟikkalyāṇaṁ (2)

nādasvaraṁ vāyiccu gajanumanneraṁ
kaigŏṭṭi sāḍippāḍi kabiyumanneraṁ
pūmaraṅṅaḽ vīśi ninnu sāmaraṅṅaḽ
pādugaṅṅaḽ māṭri vĕccu vannaḍukkumboḽ
pakkameḽaṁ kŏṭṭiyāḍi mānumanneraṁ
kuravayiṭṭu kuravayiṭṭu mayilumanneraṁ

(pullānikkāṭṭilĕ )