Puliyanga kolam

പുലിയങ്ക കോലം
Work
Year
Language

പുലിയങ്ക കോലംകെട്ടി തൈതാരോം താളംകൊട്ടി
പടകൂട്ടി പാടികൂത്താട്‌ കൂത്താട്‌
കരുമാടി കുന്നുമ്മേലേ കണ്ണാരോം പൊത്തിപൊത്തി
കളിയാടി കൂടെ ചാഞ്ചാട്‌ ചാഞ്ചാട്‌
ചുവടുകളിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

മുകിലാരം മൂടുംനേരം ചുടുകണ്ണീരായ്‌ പെയ്യല്ലേ
കരയാനല്ലല്ലോ ഈ ജന്മം
തിരതല്ലും സന്തോഷത്തിൽ തീരംതേടി പോകാം
ദൂരത്ത്‌ ആരാവാരം പൂരമായ്‌
പടയണിയിൽ ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

കുരുകുഞ്ഞിക്കാറ്റിൽ പോലും പിടിവിട്ടെന്നാൽ
പാറിപോകും തരിമണ്ണാണല്ലോ ഈ ജന്മം
കടലോളം മോഹംപേറി കാലം നോക്കിട്ടെന്തേ നേടാൻ
ആഘോഷിക്കാം കൂട്ടരേ
തരികിടതോം ധിം ധിം താളം തോം തോം മേളം
നീ കൊണ്ടു വാ ഹേയ്‌ ഹേയ്‌

puliyaṅga kolaṁkĕṭṭi taidāroṁ tāḽaṁkŏṭṭi
paḍagūṭṭi pāḍigūttāṭ‌ kūttāṭ‌
karumāḍi kunnummele kaṇṇāroṁ pŏttibŏtti
kaḽiyāḍi kūḍĕ sāñjāṭ‌ sāñjāṭ‌
suvaḍugaḽil dhiṁ dhiṁ tāḽaṁ toṁ toṁ meḽaṁ
nī kŏṇḍu vā hey‌ hey‌

mugilāraṁ mūḍuṁneraṁ suḍugaṇṇīrāy‌ pĕyyalle
karayānallallo ī janmaṁ
tiradalluṁ sandoṣattil tīraṁteḍi pogāṁ
dūratt‌ ārāvāraṁ pūramāy‌
paḍayaṇiyil dhiṁ dhiṁ tāḽaṁ toṁ toṁ meḽaṁ
nī kŏṇḍu vā hey‌ hey‌

kuruguññikkāṭril poluṁ piḍiviṭṭĕnnāl
pāṟiboguṁ tarimaṇṇāṇallo ī janmaṁ
kaḍaloḽaṁ mohaṁpeṟi kālaṁ nokkiṭṭĕnde neḍān
āghoṣikkāṁ kūṭṭare
tarigiḍadoṁ dhiṁ dhiṁ tāḽaṁ toṁ toṁ meḽaṁ
nī kŏṇḍu vā hey‌ hey‌