Pulayil ninnedo

പുഴയില്‍ നിന്നേതോ
Year
Language

പുഴയില്‍ ഉം (2)

പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും
ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും
കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2)
തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും

ഈ കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും
കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും
അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും
നിന്‍ മൗനമോ കണ്‍കളോ
(പുഴയില്‍ )

ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2)
പൂനീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി
നീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി
സ്വര്‍ഗ്ഗീയ തീരങ്ങളില്‍

puḻayil uṁ (2)

puḻayil ninnedo pūmīn vaḻudi vīḻuṁ
ī miḻigaḽil ĕṅṅo nāṇaṁ ŏḻugi varuṁ
kuḽirilĕn hṛdayaṁ udirnnu poyi (2)
taḽiriḽaṁ idaḽil vĕṇbanimaṇi pol
puḻayil ninnedo pūmīn vaḻudi vīḻuṁ

ī kūriruḽ mādanigaḽil tī kāyuṁ ĕnṟĕ manavuṁ
kūriruḽ mādanigaḽil tī kāyuṁ ĕnṟĕ manavuṁ
adilāyiraṁ anubhūdigaḽ siṟagārnnŏrī nimiṣavuṁ
āyiraṁ anubhūdigaḽ siṟagārnnŏrī nimiṣavuṁ
nin maunamo kaṇgaḽo
(puḻayil )

āḻaṅṅaḽil tuḻayūnniyĕn anurāga nauga nīndi (2)
pūnīrumāyi abhilāṣamāṁ pŏnmān paṟannu pŏṅṅi
nīrumāyi abhilāṣamāṁ pŏnmān paṟannu pŏṅṅi
svarggīya tīraṅṅaḽil