Pularoli melle[D]

പുലരൊളി മെല്ലെ[D]
Work
Year
Language

പുലരൊളി മെല്ലെ തെളിഞ്ഞപോലെ
പനിനീര്‍മൊട്ടു വിരിഞ്ഞപോലെ
അഴകേ നീയെന്റെ മുന്നില്‍ വന്നു
അറിയാതെന്നുള്ളില്‍ കടന്നിരുന്നു
കടന്നിരുന്നു...

കവിതയില്‍ താളം തുടിച്ചപോലെ
രജനിയില്‍ തിങ്കളുദിച്ചപോലെ
നിറയൂ നീയെന്റെ ജീവിതത്തില്‍
നിറദീപമായി തെളിഞ്ഞു നില്‍ക്കൂ
തെളിഞ്ഞു നില്‍ക്കൂ...

ആദ്യാനുരാഗത്തിന്‍ ലജ്ജയില്‍ നിന്‍ മുഖം
ആകെച്ചുവന്നു തുടുത്തിരുന്നു...
അതുകണ്ടു കൊതിപൂണ്ടുനിന്നൊരീ ഞാന്‍
അടിമുടി കോരിത്തരിച്ചുപോയി...
(പുലരൊളി...)

നിന്‍ പ്രേമപൂജയ്ക്കായ് പൂക്കളുമായി ഞാന്‍
എന്നേ ഒരുങ്ങിയൊരുങ്ങി നില്‌പൂ
ഒരു മോഹം... ഒരു ദാഹം...
എന്നുമെന്നില്‍ നിറകതിര്‍ തൂകി-
ത്തെളിഞ്ഞുനില്‌പൂ...
(പുലരൊളി...)

pularŏḽi mĕllĕ tĕḽiññabolĕ
paninīrmŏṭṭu viriññabolĕ
aḻage nīyĕnṟĕ munnil vannu
aṟiyādĕnnuḽḽil kaḍannirunnu
kaḍannirunnu...

kavidayil tāḽaṁ tuḍiccabolĕ
rajaniyil tiṅgaḽudiccabolĕ
niṟayū nīyĕnṟĕ jīvidattil
niṟadībamāyi tĕḽiññu nilkkū
tĕḽiññu nilkkū...

ādyānurāgattin lajjayil nin mukhaṁ
āgĕccuvannu tuḍuttirunnu...
adugaṇḍu kŏdibūṇḍuninnŏrī ñān
aḍimuḍi korittariccuboyi...
(pularŏḽi...)

nin premabūjaykkāy pūkkaḽumāyi ñān
ĕnne ŏruṅṅiyŏruṅṅi nil‌pū
ŏru mohaṁ... ŏru dāhaṁ...
ĕnnumĕnnil niṟagadir tūgi-
ttĕḽiññunil‌pū...
(pularŏḽi...)