Pulari vannu

പുലരി വന്നു
Year
Language

പുലരിവന്നു പൂ വിടര്‍ത്തുന്നു
പുതുമയെന്റെ കണ്ണെഴുതുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു
പുതുമയെന്റെ കണ്ണെഴുതുന്നു
വിരല്‍ തൊടുന്ന കമ്പിയൊക്കെ
വീണയാക്കി മാറ്റിയെന്നില്‍
വിസ്മയങ്ങള്‍ ചിറകടിക്കുന്നു
പുലരിവന്നു പൂ വിടര്‍ത്തുന്നു.....

കടമകള്‍ തന്‍ ഇടവഴിയില്‍
നിറകുളിരായ് നീങ്ങുമ്പോള്‍
മിഴിയിതളില്‍ കദനങ്ങള്‍
ഹിമകണമായ് തേങ്ങുമ്പോള്‍
തഴുകീടുന്നു സ്നേഹം
വഴി തേടുന്നു മൌനം
വലവീശുന്നു കാമം
വഴിമാറുന്നു മോഹം
വിണ്ണില്‍ പറക്കുന്ന വര്‍ണ്ണക്കിളികളെ
കണ്ണുനീര്‍ക്കൂട്ടിലെ പാട്ടുകാരാക്കി ഞാന്‍
എന്‍ മുടിത്തുമ്പിലെ പൂവിലും തൂവസന്തം...
പുലരിവന്നു പൂ വിടര്‍ത്തുന്നു
പുതുമയെന്റെ കണ്ണെഴുതുന്നു....

അറിവുകള്‍ തന്‍ പൂന്തണലില്‍
പറവകളായ് തീരുമ്പോള്‍
ചിറകലിയും ചിരികളിയില്‍
കുറുമൊഴികള്‍ കുതിരുമ്പോള്‍
ഇതള്‍ വീശുന്നു ദാഹം
ഇണ തേടുന്നു കാലം
കുടമേന്തുന്നു വര്‍ഷം
കുടചൂടുന്നു ഹര്‍ഷം
നമ്മുടെ സംക്രമസന്ധ്യകള്‍ ഇങ്ങനെ
മണ്ണില്‍ കുഴയുന്നു പൊന്നണിഞ്ഞീടുന്നു
തങ്കത്തരിവളച്ചാർത്തിലുമാസുഗന്ധം....
(പുലരിവന്നു...)

pularivannu pū viḍarttunnu
pudumayĕnṟĕ kaṇṇĕḻudunnu
pularivannu pū viḍarttunnu
pudumayĕnṟĕ kaṇṇĕḻudunnu
viral tŏḍunna kambiyŏkkĕ
vīṇayākki māṭriyĕnnil
vismayaṅṅaḽ siṟagaḍikkunnu
pularivannu pū viḍarttunnu.....

kaḍamagaḽ tan iḍavaḻiyil
niṟaguḽirāy nīṅṅumboḽ
miḻiyidaḽil kadanaṅṅaḽ
himagaṇamāy teṅṅumboḽ
taḻugīḍunnu snehaṁ
vaḻi teḍunnu maൌnaṁ
valavīśunnu kāmaṁ
vaḻimāṟunnu mohaṁ
viṇṇil paṟakkunna varṇṇakkiḽigaḽĕ
kaṇṇunīrkkūṭṭilĕ pāṭṭugārākki ñān
ĕn muḍittumbilĕ pūviluṁ tūvasandaṁ...
pularivannu pū viḍarttunnu
pudumayĕnṟĕ kaṇṇĕḻudunnu....

aṟivugaḽ tan pūndaṇalil
paṟavagaḽāy tīrumboḽ
siṟagaliyuṁ sirigaḽiyil
kuṟumŏḻigaḽ kudirumboḽ
idaḽ vīśunnu dāhaṁ
iṇa teḍunnu kālaṁ
kuḍamendunnu varṣaṁ
kuḍasūḍunnu harṣaṁ
nammuḍĕ saṁkramasandhyagaḽ iṅṅanĕ
maṇṇil kuḻayunnu pŏnnaṇiññīḍunnu
taṅgattarivaḽaccārttilumāsugandhaṁ....
(pularivannu...)