Pulari pon praave

പുലരി പൊൻ പ്രാവേ
Work
Year
Language

പുലരി പൊൻപ്രാവേ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറിയാതെ
നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടാ‍യി നിന്നോർമ്മയിൽ
എന്നിൽ കുറുകി നിൻ പ്രേമം... [2]

ഓർമ്മകൾ നീർത്തിയ പുൽമെത്തകളിൽ പൊൻവെയിൽ ഇളകും നേരം
പ്രാണനിലേക്കൊരു ചുടു ചുംബനമായ്
പൂവിതളെറിയുവതാരോ
നീ ചാരേ വെൺമേഘം പോലെ ഏതോ കാറ്റിൽ താഴെ വന്നില്ലേ
നാ നാ...
ഇന്നെൻ ഉള്ളിൽ ആകെ പൂത്തുലഞ്ഞ കനവിൻ പൂ വാകയായ്
ഇതൾ വിതരും നിൻ രാഗം

പുലരി പൊൻപ്രാവേ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറിയാതെ...

മാമരമണിയും മരതകലതപോൽ
മാറിൽ പടരും നേരം
ഈ വനഹൃദയമേ അസുലഭ നിർവൃതി പൂമാനം ആക്കുവതെന്തേ...
എന്നിൽ മൌനം നിൻ കണ്ണിൽ മിന്നും പൊൻപൂക്കാലം കാണാൻ വന്നില്ലേ
നാ ന..
ഞാൻ നിൻ നെഞ്ചിൻ ഉള്ളിൽ ഒരുൾതടാകമേറി താളലോലമായ്
ഒഴുകി വരും തോഴീ....

പുലരി പൊൻപ്രാവേ നിൻ തരി തൂവൽ
മനസ്സിൽ വീണല്ലൊ ഞാനറിയാതെ
നിന്നെ കാത്തു നിന്ന പൂ കൊഴിഞ്ഞ കാവിൽ പൂഞ്ചേലയിൽ
തമ്മിൽ ചേർന്നിരുന്നു കൊക്കുരുമ്മി മൂളാനായ്
ഇന്നെൻ നെഞ്ചകത്തെ മൌനം ആകെ പാട്ടാ‍യി നിന്നോർമ്മയിൽ
എന്നിൽ കുറുകി നിൻ പ്രേമം...[2]

pulari pŏnprāve nin dari tūval
manassil vīṇallŏ ñānaṟiyādĕ
ninnĕ kāttu ninna pū kŏḻiñña kāvil pūñjelayil
tammil sernnirunnu kŏkkurummi mūḽānāy
innĕn nĕñjagattĕ maൌnaṁ āgĕ pāṭṭāyi ninnormmayil
ĕnnil kuṟugi nin premaṁ... [2]

ormmagaḽ nīrttiya pulmĕttagaḽil pŏnvĕyil iḽaguṁ neraṁ
prāṇanilekkŏru suḍu suṁbanamāy
pūvidaḽĕṟiyuvadāro
nī sāre vĕṇmeghaṁ polĕ edo kāṭril tāḻĕ vannille
nā nā...
innĕn uḽḽil āgĕ pūttulañña kanavin pū vāgayāy
idaḽ vidaruṁ nin rāgaṁ

pulari pŏnprāve nin dari tūval
manassil vīṇallŏ ñānaṟiyādĕ...

māmaramaṇiyuṁ maradagaladabol
māṟil paḍaruṁ neraṁ
ī vanahṛdayame asulabha nirvṛti pūmānaṁ ākkuvadĕnde...
ĕnnil maൌnaṁ nin kaṇṇil minnuṁ pŏnpūkkālaṁ kāṇān vannille
nā na..
ñān nin nĕñjin uḽḽil ŏruḽtaḍāgameṟi tāḽalolamāy
ŏḻugi varuṁ toḻī....

pulari pŏnprāve nin dari tūval
manassil vīṇallŏ ñānaṟiyādĕ
ninnĕ kāttu ninna pū kŏḻiñña kāvil pūñjelayil
tammil sernnirunnu kŏkkurummi mūḽānāy
innĕn nĕñjagattĕ maൌnaṁ āgĕ pāṭṭāyi ninnormmayil
ĕnnil kuṟugi nin premaṁ...[2]