Pulari nilaa paravagale

പുലരി നിലാ പറവകളേ
Work
Year
Language

പുലരി നിലാ പറവകളായ്
പവിഴമലർ ചിറകുകളിൽ
പുതിയ തടം മധു തിരയാം
തിര നുര ഞൊറിയുമൊരലകടൽ മടിയിലെ
മഴയുടെ ലഹരിയിൽ ഇതു വഴിയൊരു ഞൊടി
ആടിപ്പാടാൻ ഒന്നായ് കൂടാൻ ഹാപ്പി ഓ ഹാപ്പി
ഇനി നെഞ്ചിൻ മർമരം
കാറ്റായ് ചുടുകാറ്റായ്
ഒരു കാനായ് ചുംബനം ഉമ്മ !

മീട്ടി മടുത്ത വിപഞ്ചിക പോലെ വിസ്മയജന്മം
പാടി മറന്ന പഴംകഥ പോലീ പാമര ജന്മം
കണ്ണിൽ പൂക്കും സ്വപ്നങ്ങൾക്കോ കാണാ വർണ്ണം
ഈ കാതിൽ മൂളും ഗീതങ്ങൾക്കോ കേൾക്കാ ഭാവം
ഹേ ഹേ ഹേ ഹേ
കൈ മറന്നു മെയ് മറന്നു പൂപ്പതംഗമായ് പറന്നു വാ
(പുലരിനിലാ....)

മഞ്ഞിൽ നനഞ്ഞ മലർക്കുല പോലീ മായികയാമം
തമ്മിലറിഞ്ഞു പിരിഞ്ഞതു പോലീ രാഗവികാരം
ഉള്ളിൽ മൂളും ഈണങ്ങൾക്കോ തീരാഗംഗം
നിന്നിൽ പെയ്യും ദാഹങ്ങൾക്കോ വേനൽച്ചന്തം
ഹേ ഹേ ഹേ ഹേ
കൈ മറന്നു മെയ് മറന്നു പൊൻപരാഗമായ് കുതിർന്നു വാ
(പുലരിനിലാ....)

pulari nilā paṟavagaḽāy
paviḻamalar siṟagugaḽil
pudiya taḍaṁ madhu tirayāṁ
tira nura ñŏṟiyumŏralagaḍal maḍiyilĕ
maḻayuḍĕ lahariyil idu vaḻiyŏru ñŏḍi
āḍippāḍān ŏnnāy kūḍān hāppi o hāppi
ini nĕñjin marmaraṁ
kāṭrāy suḍugāṭrāy
ŏru kānāy suṁbanaṁ umma !

mīṭṭi maḍutta vibañjiga polĕ vismayajanmaṁ
pāḍi maṟanna paḻaṁkatha polī pāmara janmaṁ
kaṇṇil pūkkuṁ svapnaṅṅaḽkko kāṇā varṇṇaṁ
ī kādil mūḽuṁ gīdaṅṅaḽkko keḽkkā bhāvaṁ
he he he he
kai maṟannu mĕy maṟannu pūppadaṁgamāy paṟannu vā
(pularinilā....)

maññil nanañña malarkkula polī māyigayāmaṁ
tammilaṟiññu piriññadu polī rāgavigāraṁ
uḽḽil mūḽuṁ īṇaṅṅaḽkko tīrāgaṁgaṁ
ninnil pĕyyuṁ dāhaṅṅaḽkko venalscandaṁ
he he he he
kai maṟannu mĕy maṟannu pŏnparāgamāy kudirnnu vā
(pularinilā....)