Pulargaala sundara

പുലര്‍കാല സുന്ദര
Year
Language

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ഝരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി

pulargālasundara svapnattil ñānŏru
pūmbāṭrayāyinnu māṟi
viṇṇiluṁ maṇṇiluṁ pūviluṁ pulliluṁ
varṇṇacciṟagumāy pāṟi
pulargālasundara svapnattil ñānŏru
pūmbāṭrayāyinnu māṟi

nīrada śyāmaḽa nīla nabhassŏru
sārusarovaramāyi
sandranuṁ sūryanuṁ tārāgaṇaṅṅaḽuṁ
indīvaraṅṅaḽāy māṟi

jīvanṟĕ jīvanil ninnumŏrajñāda
jīmūda nirjhari polĕ
sindiya kaൌmāra saṅgalppadhārayil
ĕnnĕ maṟannu ñān pāḍi