Pulargaala

പുലര്‍കാല
Year
Language

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി

വാർമഴവില്ലുകൾ വാനിൽ പൂത്തൊരു
വാസന്ത ലതികകളായി
ഉദ്യാന ദേവതയായ് ഞാനവയിൽ
ഊഞ്ഞാലാടുകയായ്

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

pulargālasundara svapnattil ñānŏru
pūmbāṭrayāyinnu māṟi
viṇṇiluṁ maṇṇiluṁ pūviluṁ pulliluṁ
varṇṇacciṟagumāy pāṟi

vārmaḻavillugaḽ vānil pūttŏru
vāsanda ladigagaḽāyi
udyāna devadayāy ñānavayil
ūññālāḍugayāy

pulargālasundara svapnattil ñānŏru
pūmbāṭrayāyinnu māṟi