Pulagamundiri poovanamo

പുളകമുന്തിരി പൂവനമോ
Work
Year
Language

പുളകമുന്തിരി പൂവനമോ നീ
പൂജയ്ക്കൊരുക്കിയ പൂത്താലമോ
അമരാവതിയിലെ അമൃതനിര്‍ജ്ജരിയോ
അഴകിന്‍ യമുനാ നദിയോ..
അഴകിന്‍ യമുനാ നദിയോ...
(പുളകമുന്തിരി.....)

കണ്ണില്‍ കൌമുദി വിടരുന്നു നിന്‍
മാറില്‍ താമര പിടയുന്നു....
പ്രണയിനീ......പ്രണയിനീ നിന്‍
ഇടയിളകുമ്പോള്‍ പ്രേമകവിതകള്‍ തുളുമ്പുന്നു...
പ്രേമകവിതകള്‍ തുളുമ്പുന്നു....
(പുളകമുന്തിരി.....)

നടയില്‍ നദിയുടെ ലയഭാവം നിന്‍
ചൊടിയില്‍ ചുംബന സുഖദാഹം
ഒരു നിമിഷം......ഒരു നിമിഷം നിന്‍
ഇടയിളകുമ്പോള്‍ കരിനീല വണ്ടായ് ഒളിച്ചോട്ടേ....
കരിനീല വണ്ടായ് ഒളിച്ചോട്ടേ....
(പുളകമുന്തിരി.....)

puḽagamundiri pūvanamo nī
pūjaykkŏrukkiya pūttālamo
amarāvadiyilĕ amṛtanirjjariyo
aḻagin yamunā nadiyo..
aḻagin yamunā nadiyo...
(puḽagamundiri.....)

kaṇṇil kaൌmudi viḍarunnu nin
māṟil tāmara piḍayunnu....
praṇayinī......praṇayinī nin
iḍayiḽagumboḽ premagavidagaḽ tuḽumbunnu...
premagavidagaḽ tuḽumbunnu....
(puḽagamundiri.....)

naḍayil nadiyuḍĕ layabhāvaṁ nin
sŏḍiyil suṁbana sukhadāhaṁ
ŏru nimiṣaṁ......ŏru nimiṣaṁ nin
iḍayiḽagumboḽ karinīla vaṇḍāy ŏḽiccoṭṭe....
karinīla vaṇḍāy ŏḽiccoṭṭe....
(puḽagamundiri.....)