പുകളിന്റെ പൊന്നിൻ ചിലമ്പൊലി ചിന്നി
പുതുവെന്നിക്കൊടിയാടകൾ ഉലകെങ്ങും മിന്നി (2)
കനിവിൻ നിറകതിർ ചിന്നിയ വരമന്നവ നിന്നിൽ
കളിയാടുക വിജയം തവ കളിയാടുക മന്നിൽ
തങ്കച്ചിലങ്കകൾ തട്ടിക്കുലുങ്ങി
തരിവള കൈ കൊട്ടി താളമിണങ്ങി (2)
അന്നപ്പിട പോലെ ചെറുമിന്നൽക്കൊടി മേലേ
അഞ്ജിതം നിൻ ചഞ്ചലപദ രഞ്ജിത മലർവാടി
(പുകളിന്റെ...)
pugaḽinṟĕ pŏnnin silambŏli sinni
puduvĕnnikkŏḍiyāḍagaḽ ulagĕṅṅuṁ minni (2)
kanivin niṟagadir sinniya varamannava ninnil
kaḽiyāḍuga vijayaṁ tava kaḽiyāḍuga mannil
taṅgaccilaṅgagaḽ taṭṭikkuluṅṅi
tarivaḽa kai kŏṭṭi tāḽamiṇaṅṅi (2)
annappiḍa polĕ sĕṟuminnalkkŏḍi mele
añjidaṁ nin sañjalabada rañjida malarvāḍi
(pugaḽinṟĕ...)