(സ്ത്രീ) പുതുജീവിതം താന്‍ കാമിതം മേലാല്‍
മുന്നേറും പ്രണയം കൃഷിതാനേ
(പുതുജീവിതം)
(പു) എന്നുമതിനായു് ചേരാമണിയായു് ങ്ഹാ
നടയും സമുദായമെന്നും ഭാസുരതരമുയരാന്‍
ചുണയായു് മണ്ണിനോടു നേരിടുക
അലസത വെടിഞ്ഞുടനേ
(പുതുജീവിതം)
(സ്ത്രീ) പൂങ്കുയില്‍ പാടും പുല്ലാങ്കുഴലും
പൂനിലാവൊളിയും കളയാമേ
(പു) കാളയും കലപ്പയും കണ്ടവുമെല്ലാം
(പുതുജീവിതം)
(സ്ത്രീ) അതുതാന്‍ ദിവ്യസുഖമേ
(പു) അതുതാന്‍ നവ്യസുഖമേ
(സ്ത്രീ) ജീവിതസഖേ
(പു) ജീവിതസഖീ
(ഡു) അനുഭവസുഖേ ഇതു താനേ
(പുതുജീവിതം)