പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു ലഹരിയെന്‍ കരളില്‍
നിറയുന്ന നിമിഷങ്ങളില്‍
ചിറകുള്ള നിമിഷങ്ങളില്‍
ചെന്നുരയുതിരും ഈ മധുചഷകം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ
ഹാ..കൊതിതീരെ നുകരാന്‍ വരൂ ..
ഹാ...ഹാ..അജ്ഞാതമാകും ഭാരങ്ങള്‍ പേറും
എന്‍ നെഞ്ചിന്‍ നാദങ്ങള്‍ കേൾക്കൂ..
മധുമാരിയായി ഒരു ധാരയായി
എന്നുള്ളിന്‍ ദാഹങ്ങള്‍ തീര്‍ക്കൂ..
(ഓ.. ഹോ ഹോ ..അജ്ഞാതമാകും )
ചെന്നുരയുതിരും ഈ മധുചഷകം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ
കൊതിതീരെ നുകരാന്‍ വരൂ ...
പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു ലഹരിയെന്‍ കരളില്‍
നിറയുന്ന നിമിഷങ്ങളില്‍...
ആ ചിറകുള്ള നിമിഷങ്ങളില്‍..
ഹേയ്യ്...ഹേമന്തരാവിന്‍ കുളിര്‍ വന്നു മൂടും
എന്‍ മെയ്യില്‍ ചിത്രങ്ങള്‍ എഴുതൂ
ഒരു ചിപ്പിക്കുള്ളില്‍ ഹിമബിന്ദു പോലെ
എന്നുള്ളില്‍ മുത്തൊന്നു തീര്‍ക്കൂ
(ഹോ..ഹോ..ഹോ..ഹേമന്ത രാവിന്‍ ...)
ചെന്നുരയുതിരും ഈ മധുചഷകം
ചുണ്ടോടു ചേര്‍ക്കാന്‍ വരൂ
കൊതിതീരെ നുകരാന്‍ വരൂ
പുതിയൊരു പുളകമെന്നുടലില്‍
പുതിയൊരു ലഹരിയെന്‍ കരളില്‍
നിറയുന്ന നിമിഷങ്ങളില്‍
ആ ചിറകുള്ള നിമിഷങ്ങളില്‍