Pudiya raagam pudiya taalam

പുതിയ രാഗം പുതിയ താളം
Year
Language

പുതിയരാഗം പുതിയതാളം
പുതിയ രംഗവിതാനം
പുതിയ കാമുകന്‍ പുതിയ കാമുകി
തുടരൂ നൃത്തം തുടരൂ! (പുതിയ)

പതയും കയ്യിലെ വൈന്‍ ഗ്ലാസില്‍
പവിഴ മീനുകള്‍ പോലെ
തുഴയും ചുണ്ടുകളേ! തുടുത്ത ചുണ്ടുകളേ
ഞാനീ വീശും വലയില്‍ വീഴും നിങ്ങള്‍! (പുതിയ)

മനസ്സിനുള്ളിലെ നൈറ്റ്‌ ക്ലബ്ബില്‍
മാദകലഹരിയില്‍ മുങ്ങി,
ഉണരും തുമ്പികളേ! മധുരസ്വപ്നങ്ങളേ!
ഞാനാം പൂവിന്‍ മാറിലുറങ്ങുക നിങ്ങള്‍!

pudiyarāgaṁ pudiyadāḽaṁ
pudiya raṁgavidānaṁ
pudiya kāmugan pudiya kāmugi
tuḍarū nṛttaṁ tuḍarū! (pudiya)

padayuṁ kayyilĕ vain glāsil
paviḻa mīnugaḽ polĕ
tuḻayuṁ suṇḍugaḽe! tuḍutta suṇḍugaḽe
ñānī vīśuṁ valayil vīḻuṁ niṅṅaḽ! (pudiya)

manassinuḽḽilĕ naiṭr‌ klabbil
mādagalahariyil muṅṅi,
uṇaruṁ tumbigaḽe! madhurasvapnaṅṅaḽe!
ñānāṁ pūvin māṟiluṟaṅṅuga niṅṅaḽ!