Pudiya bhoomiyil pudiya

പുതിയ ഭൂമിയില്‍ പുതിയ
Year
Language

പുതിയ ഭൂമിയില്‍ പുതിയ വീഥിയില്‍
പുതിയ രഥങ്ങള്‍ നിരക്കുന്നല്ലോ
അരുണിമ ചിന്തി കതിരുകള്‍ തൂകി
പുതിയൊരു സൂര്യന്‍ ഉദിക്കുമ്പോള്‍
ഇവിടേ ഇവിടേ ഒന്നായ് നാം

ഉയരുമഗ്നിയാല്‍ പടരും ശക്തിയാല്‍
തനിയേ പലതും മാറുന്നു
ഇനിവരും നാളിനായ് ഇനിവരും മര്‍ത്യനായ്
ഒരു രണം ഞങ്ങള്‍ തുടങ്ങുന്നു

നീളും കൈകളാല്‍ പകരും ധാരയാല്‍
തടങ്ങള്‍ പലതും തകരട്ടേ
പഴകിയ രീതിതന്‍ നിഴലുകള്‍ നീട്ടുവാന്‍
ചുടുനിണം ഞങ്ങള്‍ പകരട്ടേ

pudiya bhūmiyil pudiya vīthiyil
pudiya rathaṅṅaḽ nirakkunnallo
aruṇima sindi kadirugaḽ tūgi
pudiyŏru sūryan udikkumboḽ
iviḍe iviḍe ŏnnāy nāṁ

uyarumagniyāl paḍaruṁ śaktiyāl
taniye paladuṁ māṟunnu
inivaruṁ nāḽināy inivaruṁ mardyanāy
ŏru raṇaṁ ñaṅṅaḽ tuḍaṅṅunnu

nīḽuṁ kaigaḽāl pagaruṁ dhārayāl
taḍaṅṅaḽ paladuṁ tagaraṭṭe
paḻagiya rīdidan niḻalugaḽ nīṭṭuvān
suḍuniṇaṁ ñaṅṅaḽ pagaraṭṭe