Pudamurigallyaanam

പുടമുറികല്ല്യാണം
Work
Year
Language

പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ്‌ കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ
ദേവി..
[പുടമുറി കല്യാണം]

കാതിൽ പൂത്തോടയുമായ്‌ കാലിൽ പൊൻ ചിലമ്പണിഞ്ഞു [കാതിൽ]
താരിളം കാറ്റിൽ ചന്ദനം ചാർത്തി
കാതരയയി കള മൊഴി പാടി
തരള മിഴിയിൽ മദനനാടി
അരയിൽ കിങ്ങിണി നൃത്തമാടി
അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി..
[പുടമുറി കല്യാണം]

ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ
അലങ്കാര ചർത്തുകൾ ഉലഞ്ഞു [ഗന്ധർവ്വ]
അഗ്നിയിൽ ഞാനൊരു വിഗ്രഹമായി
അഗ്നി അവനെന്നെ തീർത്ഥമാടി
മദന ലളിത മപരിമേയ
രണരണകര രുധിര ഭാവം
ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം..
[പുടമുറി കല്യാണം]

puḍamuṟi kalyāṇaṁ devi ĕnikkinnu māṁgalyaṁ
ādira rāvil tāliyumāy‌ kuravayiḍān
kūṭṭu kūḍi kummiyaḍikkān kūḍĕ varille
devi..
[puḍamuṟi kalyāṇaṁ]

kādil pūttoḍayumāy‌ kālil pŏn silambaṇiññu [kādil]
tāriḽaṁ kāṭril sandanaṁ sārtti
kādarayayi kaḽa mŏḻi pāḍi
taraḽa miḻiyil madananāḍi
arayil kiṅṅiṇi nṛttamāḍi
alarin malaradeṭru pāḍi.. pāḍi.. pāḍi.. pāḍi..
[puḍamuṟi kalyāṇaṁ]

gandharvva kinnari keṭṭĕn manassinṟĕ
alaṅgāra sarttugaḽ ulaññu [gandharvva]
agniyil ñānŏru vigrahamāyi
agni avanĕnnĕ tīrtthamāḍi
madana laḽida mabarimeya
raṇaraṇagara rudhira bhāvaṁ
dundubhīdan dāḽa.. meḽaṁ.. meḽaṁ.. meḽaṁ..
[puḍamuṟi kalyāṇaṁ]