Priye priye

പ്രിയേ പ്രിയേ
Work
Year
Language

പ്രിയേ പ്രിയേ നിനക്കെന്റെ പ്രേമഹാരം
പ്രിയേ...ജീവനില്‍ പുളകമായ് ശ്രുതിയുണര്‍ന്നു
അനുരാഗ മുരളീഗാനഹാരം
ഇതു ഗന്ധര്‍വ്വ നാദസുധാരസം
ഓ പ്രിയേ...പ്രിയേ...നിനക്കെന്റെ പ്രേമഹാരം

മല്ലീസായകന്‍ പൂനുള്ളാനെത്തുന്ന
മരതക വനികയില്‍ നാം കണ്ടൂ..ആദ്യമായ്
സുരഭില വനികയില്‍ നാം കണ്ടൂ..(മല്ലീസായകന്‍ )
മോഹങ്ങള്‍ മായാമയൂരങ്ങളായ് നമ്മള്‍
പീലിവിരിച്ചന്നാടീയാടീ....
ഓ പ്രിയേ ...പ്രിയേ.. നിനക്കെന്റെ പ്രേമഹാരം
പ്രിയേ...ജീവനില്‍ പുളകമായ് ശ്രുതിയുണര്‍ന്നു
അനുരാഗ മുരളീഗാനഹാരം
ഇതു ഗന്ധര്‍വ്വ നാദസുധാരസം...

ജന്മാഭിലാഷം പങ്കിട്ടാനേരത്തു്
അസുലഭലഹരി നുകർന്നു നാം
ധന്യരായ് നിര്‍വൃതി പൂത്തുനിറഞ്ഞു നിന്നൂ(ജന്മാഭിലാഷം..)
ആനന്ദവാഹിനിയില്‍ അരയന്നമായ് നാം
പീലിവിരിച്ചന്നാടീയാടീ....
പ്രിയേ പ്രിയേ നിനക്കെന്റെ പ്രേമഹാരം
പ്രിയേ...ജീവനില്‍ പുളകമായ് ശ്രുതിയുണര്‍ന്നു
അനുരാഗ മുരളീഗാനഹാരം
ഇതു ഗന്ധര്‍വ്വ നാദസുധാരസം....
ഓ പ്രിയേ...പ്രിയേ....നിനക്കെന്റെ പ്രേമഹാരം

priye priye ninakkĕnṟĕ premahāraṁ
priye...jīvanil puḽagamāy śrudiyuṇarnnu
anurāga muraḽīgānahāraṁ
idu gandharvva nādasudhārasaṁ
o priye...priye...ninakkĕnṟĕ premahāraṁ

mallīsāyagan pūnuḽḽānĕttunna
maradaga vanigayil nāṁ kaṇḍū..ādyamāy
surabhila vanigayil nāṁ kaṇḍū..(mallīsāyagan )
mohaṅṅaḽ māyāmayūraṅṅaḽāy nammaḽ
pīliviriccannāḍīyāḍī....
o priye ...priye.. ninakkĕnṟĕ premahāraṁ
priye...jīvanil puḽagamāy śrudiyuṇarnnu
anurāga muraḽīgānahāraṁ
idu gandharvva nādasudhārasaṁ...

janmābhilāṣaṁ paṅgiṭṭānerattu്
asulabhalahari nugarnnu nāṁ
dhanyarāy nirvṛti pūttuniṟaññu ninnū(janmābhilāṣaṁ..)
ānandavāhiniyil arayannamāy nāṁ
pīliviriccannāḍīyāḍī....
priye priye ninakkĕnṟĕ premahāraṁ
priye...jīvanil puḽagamāy śrudiyuṇarnnu
anurāga muraḽīgānahāraṁ
idu gandharvva nādasudhārasaṁ....
o priye...priye....ninakkĕnṟĕ premahāraṁ