Priye pookkugille

പ്രിയേ പൂക്കുകില്ലേ
Work
Year
Language

പ്രിയേ പൂക്കുകില്ലേ നിശാഗന്ധികള്‍
വിധി നുള്ളിയെറിയും വനജ്യോത്സ്നകള്‍
പ്രിയേ പൂക്കുകില്ല്ലേ?

ചിറകറ്റുവീഴും ദിവാസ്വപ്നമായ്
ഒരുദീപം തേടും തിരിനാളമായ്
മുകില്‍ക്കൂടുതേടും വേഴാമ്പലായ്
നിശാഗാനമായ് ഞാനലഞ്ഞൂ സഖീ
പ്രിയേ പൂക്കുകില്ലേ?

തരൂ മാപ്പുതരൂ നീ ഹൃദയേശ്വരീ
ഇനിയെന്നു കേള്‍ക്കും നിന്‍സ്വരമാധുരീ
ഒരുതുള്ളിക്കണ്ണീരുമായ് ഞാന്‍ വരും
ഇതള്‍വീണപൂക്കള്‍ വിരിയും സഖീ
പ്രിയേ പൂക്കുകില്ലേ?

priye pūkkugille niśāgandhigaḽ
vidhi nuḽḽiyĕṟiyuṁ vanajyotsnagaḽ
priye pūkkugillle?

siṟagaṭruvīḻuṁ divāsvapnamāy
ŏrudībaṁ teḍuṁ tirināḽamāy
mugilkkūḍudeḍuṁ veḻāmbalāy
niśāgānamāy ñānalaññū sakhī
priye pūkkugille?

tarū māppudarū nī hṛdayeśvarī
iniyĕnnu keḽkkuṁ ninsvaramādhurī
ŏruduḽḽikkaṇṇīrumāy ñān varuṁ
idaḽvīṇabūkkaḽ viriyuṁ sakhī
priye pūkkugille?