പ്രിയേ നിൻ പ്രമദവനത്തിൽ
സ്വയംവരത്തിനു വന്നു ഞാൻ
പ്രഭാത പുഷ്പം ചൂടിക്കൂ നീ
പ്രസാദമണിയിക്കൂ (പ്രിയേ)
ശാലീന സുന്ദര സങ്കൽപ്പങ്ങളാൽ
ശ്രീകോവിൽ തീർത്തു ഞാൻ നിനക്കൊരു
ശ്രീകോവിൽ തീർത്തു ഞാൻ (ശാലീന)
മോഹമുരുക്കി വിളക്കുകൾ വാർത്തു
സ്നേഹമവയിൽ തിരിയിട്ടു (മോഹ) (പ്രിയേ)
മംഗല്യ രത്നാഭരണമിടീച്ചു
മന്ത്രം ജപിച്ചു ഞാൻ അനുരാഗ
മന്ത്രം ജപിച്ചു ഞാൻ (മംഗല്യ)
മൗനം സമ്മത ലക്ഷണമല്ലേ
പ്രാണ ഹർഷങ്ങളൊന്നല്ലേ .. ഒന്നല്ലേ (മൗനം) (പ്രിയേ)