പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി
ഹൃദയതന്ത്രികളിളകുന്നു
ഇതിലേ ഇതിലേ ആര്യപുത്രീ
അഭിലാഷങ്ങൾ വിളിക്കുന്നു ..
വർണ്ണവനങ്ങൾ കുട നിവർത്തി എന്റെ
മന്മഥരൂപനെ വരവേൽക്കാൻ
ശൈലതടങ്ങൾ കടന്നു വരൂ ഈ
വള്ളിക്കുടിലിൽ വിരുന്നു വരൂ..
ശ്രീലവസന്തം മലരേകി എന്റെ
ഓമലിൻ കൂന്തലിൽ മണമാകാൻ
ഓരോ പൂവുമിറുത്തു തരൂ നിൻ
രാഗാഞ്ജലികളെനിക്കു തരൂ..