Priyamulloren dolaa

പ്രിയമുള്ളൊരെന്‍ തോഴാ
Year
Language

പ്രിയമുള്ളൊരെന്‍ തോഴാ...
പ്രിയമുള്ളൊരെന്‍ നാഥാ..
നിന്‍ തോഴി ഞാന്‍
പദപദം ഏവം എന്നും
നറുനന്മ നേരുന്നു...ഞാന്‍..
പദപദം ഏവം എന്നും
കരുത്തേകാന്‍ പോരുന്നു
നിന്റെ ആശ കതിര്‍ ചൂടാന്‍
ഭാഗവാനോടിരക്കുന്നു
പദപദം ഏവം എന്നും.....
കരുത്തേകാന്‍ പോരുന്നു

കൊതിയൊന്നു നെഞ്ചില്‍ മഴമുകിലാകാന്‍
തണല്‍ നിനക്കേകി നിന്നിലൊന്നു പെയ്യാന്‍
നിന്‍ മാറില്‍ ചേരാന്‍ തോന്നും
വിലക്കുന്നു നാണം
പദപദം ഏവം എന്നും.....
നറുനന്മ നേരുന്നു...ഞാന്‍..
ലോകത്തിന്‍ ആചാരം അറിയില്ലയേതും
നീയെന്റെ സീമന്തസിന്ദൂരമാകെ
വളച്ചാർത്തും നീയേ....എന്‍
കുറിക്കൂട്ടും നീയേ
പദപദം ഏവം എന്നും.....
കരുത്തേകാന്‍ പോരുന്നു..

സ്നേഹിച്ചിടുന്നു നിന്‍ നിറങ്ങള്‍ ഞാന്‍
സുഖദുഃഖമൊന്നായ് പങ്കിട്ടുവാഴാന്‍
തുടിക്കുന്നു ജീവന്‍....നിന്‍..
തുണയായി മാറാന്‍..
പദപദം ഏവം എന്നും.....
നറുനന്മ നേരുന്നു...ഞാന്‍..
പദപദം ഏവം എന്നും.....
കരുത്തേകാന്‍ പോരുന്നു..
(പ്രിയമുള്ളൊരെന്‍...)

priyamuḽḽŏrĕn doḻā...
priyamuḽḽŏrĕn nāthā..
nin doḻi ñān
padabadaṁ evaṁ ĕnnuṁ
naṟunanma nerunnu...ñān..
padabadaṁ evaṁ ĕnnuṁ
karuttegān porunnu
ninṟĕ āśa kadir sūḍān
bhāgavānoḍirakkunnu
padabadaṁ evaṁ ĕnnuṁ.....
karuttegān porunnu

kŏdiyŏnnu nĕñjil maḻamugilāgān
taṇal ninakkegi ninnilŏnnu pĕyyān
nin māṟil serān donnuṁ
vilakkunnu nāṇaṁ
padabadaṁ evaṁ ĕnnuṁ.....
naṟunanma nerunnu...ñān..
logattin āsāraṁ aṟiyillayeduṁ
nīyĕnṟĕ sīmandasindūramāgĕ
vaḽaccārttuṁ nīye....ĕn
kuṟikkūṭṭuṁ nīye
padabadaṁ evaṁ ĕnnuṁ.....
karuttegān porunnu..

snehicciḍunnu nin niṟaṅṅaḽ ñān
sukhaduḥkhamŏnnāy paṅgiṭṭuvāḻān
tuḍikkunnu jīvan....nin..
tuṇayāyi māṟān..
padabadaṁ evaṁ ĕnnuṁ.....
naṟunanma nerunnu...ñān..
padabadaṁ evaṁ ĕnnuṁ.....
karuttegān porunnu..
(priyamuḽḽŏrĕn...)