Priyamaarnna prema hamsame

പ്രിയമാര്‍ന്ന പ്രേമ ഹംസമേ
Language

പ്രിയമാര്‍ന്ന പ്രേമഹംസമേ മനസ്സിൽ എന്നും
നിറമാരി തൂകും മോഹമേ ഇന്നീ
സാന്ധ്യശോഭയിൽ മധുമാസകാന്തിയിൽ
പ്രണയവനിയിൽ സ്വപ്നം പൂക്കും തീരം തേടും
(പ്രിയമാർന്ന....)

നീയെന്റെ സ്വന്തമാകും ധന്യ വേളയിൽ
നമ്മൾ തമ്മിൽ മിഴികൾ കൊണ്ടു മാല ചാർത്തുമ്പോൾ (2‌)
വിണ്ണിൻ ഹിതം പോലെ ഹൃദയങ്ങൾ ചേരുമ്പോൾ
ആയിരം കിനാവിലെ പുളകം പകർന്നു നൽകും നേരം
(പ്രിയമാർന്ന....)

നിൻ കൈകളെന്റെ മേനി ലോലമാക്കുമ്പോൾ
അതിനാലെൻ ഉള്ളിലാകെ തേനുലാവുമ്പോൾ (2)
ഞാൻ നിന്നധരത്തിൽ; രതിഗീതം എഴുതുമ്പോൾ
എന്നിൽ നിൻ കരങ്ങളാൽ അമൃത കണികൾ പെയ്യും നേരം
(പ്രിയമാർന്ന....)

priyamārnna premahaṁsame manassil ĕnnuṁ
niṟamāri tūguṁ mohame innī
sāndhyaśobhayil madhumāsagāndiyil
praṇayavaniyil svapnaṁ pūkkuṁ tīraṁ teḍuṁ
(priyamārnna....)

nīyĕnṟĕ svandamāguṁ dhanya veḽayil
nammaḽ tammil miḻigaḽ kŏṇḍu māla sārttumboḽ (2‌)
viṇṇin hidaṁ polĕ hṛdayaṅṅaḽ serumboḽ
āyiraṁ kināvilĕ puḽagaṁ pagarnnu nalguṁ neraṁ
(priyamārnna....)

nin kaigaḽĕnṟĕ meni lolamākkumboḽ
adinālĕn uḽḽilāgĕ tenulāvumboḽ (2)
ñān ninnadharattil; radigīdaṁ ĕḻudumboḽ
ĕnnil nin karaṅṅaḽāl amṛta kaṇigaḽ pĕyyuṁ neraṁ
(priyamārnna....)