Priyadame

പ്രിയതമേ
Year
Language

(പു) ആ.....
(സ്ത്രീ) ആ‍..

(പു) പ്രിയതമേ ശകുന്തളേ (2)
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
പറയുമോ
(പ്രിയതമേ ശകുന്തളേ )
ഓ...

(സ്ത്രീ) ആ..

(സ്ത്രീ) എവിടേയെന്നുടെ പ്രിയനെവിടെ ചെമ്പനിനീർപ്പൂങ്കാറ്റേ
കണ്ടോ നീ ആ കോമളനെ കൂവളങ്കാട്ടിലെ കലമാനേ
മറന്നോ ദൂരെയകന്നോ എങ്ങോ പോയ്മറഞ്ഞോ
കണ്വതപോവന സീമയിലിന്നീ ശകുന്തള കാത്തിരിപ്പൂ

(പു) പ്രിയതമേ
(സ്ത്രീ) അ...
(പു) ശകുന്തളേ
(സ്ത്രീ) അ...
(പു) പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
(സ്ത്രീ) ഉം...
(പു) പ്രിയതമേ ശകുന്തളേ

(സ്ത്രീ) അ...
(പു) ശകുന്തളേ ശകുന്തളേ

(പു) ഇളനീര്‍ തുമ്പികള്‍ നിന്‍ മിഴിയില്‍ ഇളവേല്‍ക്കുകയോ വനലതികേ
(സ്ത്രീ) കിളികള്‍ നുള്ളിയ തളിരിലയില്‍ എഴുതാം ഞാനാ പ്രിയരഹസ്യം
(പു) പളുങ്കില്‍ തീര്‍ത്ത പ്രതിമേ എന്‍ ഹൃദയം തന്നുമടങ്ങാം
ഓര്‍മ്മകളെല്ലാം ചന്ദന വിരലില്‍ മോതിരമായണിയാം
(സ്ത്രീ) ആ...
(പു) പ്രിയതമേ
(സ്ത്രീ) ഉം...
(പു) ശകുന്തളേ
(സ്ത്രീ) ഉം...
പ്രമദമാനസ സരസ്സില്‍ നീന്തും പ്രണയഹംസമല്ലെ നീ
പറയുമോ
(പു) ഓ...
(സ്ത്രീ) അ...
(പു) ഓ...
(ഡു) ഹാ...

(pu) ā.....
(strī) ā..

(pu) priyadame śagundaḽe (2)
pramadamānasa sarassil nīnduṁ praṇayahaṁsamallĕ nī
paṟayumo
(priyadame śagundaḽe )
o...

(strī) ā..

(strī) ĕviḍeyĕnnuḍĕ priyanĕviḍĕ sĕmbaninīrppūṅgāṭre
kaṇḍo nī ā komaḽanĕ kūvaḽaṅgāṭṭilĕ kalamāne
maṟanno dūrĕyaganno ĕṅṅo poymaṟañño
kaṇvadabovana sīmayilinnī śagundaḽa kāttirippū

(pu) priyadame
(strī) a...
(pu) śagundaḽe
(strī) a...
(pu) pramadamānasa sarassil nīnduṁ praṇayahaṁsamallĕ nī
(strī) uṁ...
(pu) priyadame śagundaḽe

(strī) a...
(pu) śagundaḽe śagundaḽe

(pu) iḽanīr tumbigaḽ nin miḻiyil iḽavelkkugayo vanaladige
(strī) kiḽigaḽ nuḽḽiya taḽirilayil ĕḻudāṁ ñānā priyarahasyaṁ
(pu) paḽuṅgil tīrtta pradime ĕn hṛdayaṁ tannumaḍaṅṅāṁ
ormmagaḽĕllāṁ sandana viralil modiramāyaṇiyāṁ
(strī) ā...
(pu) priyadame
(strī) uṁ...
(pu) śagundaḽe
(strī) uṁ...
pramadamānasa sarassil nīnduṁ praṇayahaṁsamallĕ nī
paṟayumo
(pu) o...
(strī) a...
(pu) o...
(ḍu) hā...