Priyadame

പ്രിയതമേ
Year
Language

പ്രിയതമേ നീ പ്രേമാമൃതം
ഹൃദയസംഗീതം രാഗാമൃതം
മധുമയം നിന്മധുരനാദം നീ
മദനമന്ദിര പഞ്ചാമൃതം

വിടരും കൌമുദി അടരും നിന്‍ ചിരി
വിമല മനോഹരം നിന്‍ തിരുവായ്മൊഴി
വിധുമുഖീ നിന്‍ കുറുനിരകള്‍ കാറ്റില്‍
കുസൃതിയിലാടും മന്മഥ ശില്‍പ്പങ്ങള്‍

മധുവും തേന്‍ കുടമുടയും രാത്രിയില്‍
കനകരത്നാവലി ചാര്‍ത്തുന്ന മാധവം
പ്രിയസഖീ നിന്‍ മലര്‍ മേനിയൊരു
പ്രണയ സുധാരസമാവുകയല്ലോ

priyadame nī premāmṛtaṁ
hṛdayasaṁgīdaṁ rāgāmṛtaṁ
madhumayaṁ ninmadhuranādaṁ nī
madanamandira pañjāmṛtaṁ

viḍaruṁ kaൌmudi aḍaruṁ nin siri
vimala manoharaṁ nin diruvāymŏḻi
vidhumukhī nin kuṟuniragaḽ kāṭril
kusṛtiyilāḍuṁ manmatha śilppaṅṅaḽ

madhuvuṁ ten kuḍamuḍayuṁ rātriyil
kanagaratnāvali sārttunna mādhavaṁ
priyasakhī nin malar meniyŏru
praṇaya sudhārasamāvugayallo