Priyadamaa priyadamaa

പ്രിയതമാ പ്രിയതമാ
Work
Year
Language

കോറസ്സു് -
പ്രിയതമാ പ്രിയതമാ പ്രണയലേഖനം എങ്ങനെയുഴുതണം
മൃഗകുമാരികയല്ലെ ഞാനൊരു മൃഗകുമാരികയല്ലേ
റോക് റോക് റോക് നോ നോ നോ
ശ്രുതിയേഴുമില്ല തംബുരുവില്ല
റോക് റോക് റോക് റോക്അന്‍റോള്‍
റോക് നമ്പര്‍ സിക്സ്റ്റിഫോര്‍
ഷേക് ഷേക് ഷേക് ഡു ഡു ഡൂ

സിംഹം -
സിംഹം ഞാന്‍ യുവസിംഹം ഞാന്‍
എനിക്കെതിരെ എന്‍ വിധിക്കെതിരെ
മനുഷ്യരാകിലും മൃഗങ്ങളാകിലും അണി നിരന്നാല്‍
അവരെ പല്ലും നഖവും കൊണ്ടു് നശിപ്പിക്കും

തള്ളമുയല്‍ -
എങ്ങിനെ നീ സഹിക്കും മകനേ എങ്ങിനെ നീ സഹിക്കും
ആറ്റിന്‍തീരത്തു് സിംഹത്തെ കണ്ടപ്പോള്‍
ആദ്യം നീയെത്ര തുള്ളാട്ടം തുള്ളി
എന്തൊരു കോപം എന്തു് പ്രതാപം
എന്തൊരു വല്ലാത്ത വല്ലാത്ത രോഷം
(എങ്ങിനെ നീ)

മുയല്‍ക്കുട്ടി -
എന്നാണേ നിന്നാണേ ഐമൂരേ ദേവിയാണേ
എന്നോടു് വഴക്കിട്ടാല്‍ ഞാനെതിര്‍ക്കും
സഖാക്കളേ മുന്നോട്ടു് മുന്നോട്ടു് മുന്നോട്ടു് മുന്നോട്ടു് (2)
ആനേ ആനേ കൊമ്പനാനേ അടര്‍ക്കളത്തിലെ നേതാവേ
പടഹമടിക്കാറായില്ലെ പടക്കിറങ്ങാറായില്ലേ

ആന -
എനിക്കു് നിങ്ങടെ പൊളിറ്റിക്സ്സില്‍ പങ്കില്ലാ
പങ്കില്ലാ പങ്കില്ലാ

മുയല്‍കുട്ടി -
കുരങ്ങച്ചാ കുരങ്ങച്ചാ പുറപ്പെടാം
ആയുധമേന്തി പുറപ്പെടാം

കുരങ്ങന്‍ -
രഘുപതിരാഘവ രാജാറാം പതീതപാവന സീതാറാം

കോറസ്സു് -
രഘുപതിരാഘവ രാജാറാം പതീതപാവന സീതാറാം

മുയല്‍ക്കുട്ടി -
കരിങ്കാലികള്‍ നിങ്ങള്‍ കരിങ്കാലികള്‍
പരദേശിസിംഹത്തിന്‍ കൈമണികള്‍

കോറസ്സു് -
പോകല്ലേ പൊന്നു മുയലേ പോകല്ലേ
പോയെങ്കില്‍ സിംഹം നിന്നെ പപ്പടമാക്കും
പോകല്ലെ പോകല്ലെ പൊന്നു മുയലേ

മുയല്‍ക്കുട്ടി -
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍
കിട്ടാനുള്ളതു പുതിയെരു ലോകം പുതിയൊരു ലോകം
മുയല്‍ക്കുട്ടി ഇതു് മുയല്‍ക്കുട്ടി
പിറന്ന നാട്ടില്‍ മാനം കാക്കും ചുണക്കുട്ടി ചുണക്കുട്ടി

മുയല്‍ക്കുട്ടി -
കൊട്ടും ഞാന്‍ കേട്ടില്ല കുഴലും ഞാന്‍ കേട്ടില്ല
മറ്റൊരു സിംഹത്തിനാരു കൊടുത്തു
കാടു വാഴാനധികാരം ഈ കാടു വാഴാനധികാരം
സിംഹരാജാ ജയസിംഹരാജാ
ഈ സിംഹാസനത്തിലിരിക്കാന്‍ മറ്റൊരു സിംഹം
കാട്ടില്‍ നടക്കുന്നൂ
ബീഡി ചുരുട്ടു് കമ്പനികളിലോ ട്രേഡു് മാര്‍ക്കു് സിംഹം
അവന്‍ കാട്ടില്‍ നടക്കുന്നൂ ഞങ്ങളെ വേട്ടയാടുന്നൂ

സിംഹം -
എനിക്കൊരെതിരാളിയോ എവിടെ അവന്‍ എവിടെ
എനിക്കൊരെതിരാളിയോ
പിടിക്കും കഴുത്തില്‍ ഞെരിക്കും കടിക്കു രക്തം കുടിക്കും
എനിക്കൊരെതിരാളിയോ ഹാ ഹാ ഹാ

മുയല്‍ക്കുട്ടി -
അവനെ കണ്ടാല്‍ അങ്ങയെപ്പോലെ
അവന്റെ ശബ്ദം അങ്ങയെപ്പോലെ
അവന്റെ ശക്തി അങ്ങയെക്കാളും മേലെ മേലെ മേലെ

സിംഹം -
എവിടെ അവനെവിടെ

മുയല്‍ക്കുട്ടി -
ആര്യപുത്രാ ഇതിലെ
എല്ലാരും ചൊല്ലണു് എല്ലാരും ചൊല്ലണു്
പുല്ലാണീ കിണറ്റിലെന്നു് വെറും
പുല്ലാണീ കിണറ്റിലെന്നു്
ഞാനിന്നു് നോക്കുമ്പോള്‍ പേടിപ്പെടുത്തുന്ന
കണ്ണാണു് കണ്ടതയ്യാ സിംഹത്തിന്‍ കണ്ണാണു കണ്ടതയ്യാ

സിംഹം -
എവിടെ കിണര്‍ എവിടെ

മുയല്‍ക്കുട്ടി -
ഏറി ഏറി നോക്കണം എത്തി എത്തി നോക്കണം
ഇക്കണറ്റിനുള്ളിലുള്ള ശത്രുവിനെ കൊല്ലണം

സിഹം -
ചക്രവര്‍ത്തി ഞാന്‍ ചക്രവര്‍ത്തി ഞാന്‍
ഇത്തിരിയില്ലാത്ത മൃഗമേ നീയകലെ
വെട്ടിമറിക്കും നിന്നെ കൊത്തിനറുക്കും പിന്നെ
പട്ടിക്കും കുറുക്കനും കൊടുക്കും

കോറസ്സു് -
ഐക്യമുന്നണി ഐക്യമുന്നണി
അലയൊലിച്ചടിച്ചിരമ്പും ഐക്യമുന്നണി
കുട്ടുകൊമ്പൊടിച്ചു കുത്തി കൂടു കെട്ടി കേരളത്തില്‍
മാലചാര്‍ത്തി വാഴുമിന്നൊരൈക്യമുന്നണി
സടകുടഞ്ഞുണര്‍ന്നെണീറ്റ കാടുവാഴിത്തമ്പുരാനെ
പടനിലത്തില്‍ മുക്കിവിട്ട ഐക്യമുന്നണി
ഐക്യമുന്നണി ഐക്യമുന്നണി
അലയൊലിച്ചടിച്ചിരമ്പും ഐക്യമുന്നണി

koṟassu് -
priyadamā priyadamā praṇayalekhanaṁ ĕṅṅanĕyuḻudaṇaṁ
mṛgagumārigayallĕ ñānŏru mṛgagumārigayalle
ṟok ṟok ṟok no no no
śrudiyeḻumilla taṁburuvilla
ṟok ṟok ṟok ṟoganṟoḽ
ṟok nambar siksṭriphor
ṣek ṣek ṣek ḍu ḍu ḍū

siṁhaṁ -
siṁhaṁ ñān yuvasiṁhaṁ ñān
ĕnikkĕdirĕ ĕn vidhikkĕdirĕ
manuṣyarāgiluṁ mṛgaṅṅaḽāgiluṁ aṇi nirannāl
avarĕ palluṁ nakhavuṁ kŏṇḍu് naśippikkuṁ

taḽḽamuyal -
ĕṅṅinĕ nī sahikkuṁ magane ĕṅṅinĕ nī sahikkuṁ
āṭrindīrattu് siṁhattĕ kaṇḍappoḽ
ādyaṁ nīyĕtra tuḽḽāṭṭaṁ tuḽḽi
ĕndŏru kobaṁ ĕndu് pradābaṁ
ĕndŏru vallātta vallātta roṣaṁ
(ĕṅṅinĕ nī)

muyalkkuṭṭi -
ĕnnāṇe ninnāṇe aimūre deviyāṇe
ĕnnoḍu് vaḻakkiṭṭāl ñānĕdirkkuṁ
sakhākkaḽe munnoṭṭu് munnoṭṭu് munnoṭṭu് munnoṭṭu് (2)
āne āne kŏmbanāne aḍarkkaḽattilĕ nedāve
paḍahamaḍikkāṟāyillĕ paḍakkiṟaṅṅāṟāyille

āna -
ĕnikku് niṅṅaḍĕ pŏḽiṭrikssil paṅgillā
paṅgillā paṅgillā

muyalguṭṭi -
kuraṅṅaccā kuraṅṅaccā puṟappĕḍāṁ
āyudhamendi puṟappĕḍāṁ

kuraṅṅan -
raghubadirāghava rājāṟāṁ padīdabāvana sīdāṟāṁ

koṟassu് -
raghubadirāghava rājāṟāṁ padīdabāvana sīdāṟāṁ

muyalkkuṭṭi -
kariṅgāligaḽ niṅṅaḽ kariṅgāligaḽ
paradeśisiṁhattin kaimaṇigaḽ

koṟassu് -
pogalle pŏnnu muyale pogalle
poyĕṅgil siṁhaṁ ninnĕ pappaḍamākkuṁ
pogallĕ pogallĕ pŏnnu muyale

muyalkkuṭṭi -
naṣṭappĕḍuvān vilaṅṅugaḽ
kiṭṭānuḽḽadu pudiyĕru logaṁ pudiyŏru logaṁ
muyalkkuṭṭi idu് muyalkkuṭṭi
piṟanna nāṭṭil mānaṁ kākkuṁ suṇakkuṭṭi suṇakkuṭṭi

muyalkkuṭṭi -
kŏṭṭuṁ ñān keṭṭilla kuḻaluṁ ñān keṭṭilla
maṭrŏru siṁhattināru kŏḍuttu
kāḍu vāḻānadhigāraṁ ī kāḍu vāḻānadhigāraṁ
siṁharājā jayasiṁharājā
ī siṁhāsanattilirikkān maṭrŏru siṁhaṁ
kāṭṭil naḍakkunnū
bīḍi suruṭṭu് kambanigaḽilo ṭreḍu് mārkku് siṁhaṁ
avan kāṭṭil naḍakkunnū ñaṅṅaḽĕ veṭṭayāḍunnū

siṁhaṁ -
ĕnikkŏrĕdirāḽiyo ĕviḍĕ avan ĕviḍĕ
ĕnikkŏrĕdirāḽiyo
piḍikkuṁ kaḻuttil ñĕrikkuṁ kaḍikku raktaṁ kuḍikkuṁ
ĕnikkŏrĕdirāḽiyo hā hā hā

muyalkkuṭṭi -
avanĕ kaṇḍāl aṅṅayĕppolĕ
avanṟĕ śabdaṁ aṅṅayĕppolĕ
avanṟĕ śakti aṅṅayĕkkāḽuṁ melĕ melĕ melĕ

siṁhaṁ -
ĕviḍĕ avanĕviḍĕ

muyalkkuṭṭi -
āryabutrā idilĕ
ĕllāruṁ sŏllaṇu് ĕllāruṁ sŏllaṇu്
pullāṇī kiṇaṭrilĕnnu് vĕṟuṁ
pullāṇī kiṇaṭrilĕnnu്
ñāninnu് nokkumboḽ peḍippĕḍuttunna
kaṇṇāṇu് kaṇḍadayyā siṁhattin kaṇṇāṇu kaṇḍadayyā

siṁhaṁ -
ĕviḍĕ kiṇar ĕviḍĕ

muyalkkuṭṭi -
eṟi eṟi nokkaṇaṁ ĕtti ĕtti nokkaṇaṁ
ikkaṇaṭrinuḽḽiluḽḽa śatruvinĕ kŏllaṇaṁ

sihaṁ -
sakravartti ñān sakravartti ñān
ittiriyillātta mṛgame nīyagalĕ
vĕṭṭimaṟikkuṁ ninnĕ kŏttinaṟukkuṁ pinnĕ
paṭṭikkuṁ kuṟukkanuṁ kŏḍukkuṁ

koṟassu് -
aikyamunnaṇi aikyamunnaṇi
alayŏliccaḍiccirambuṁ aikyamunnaṇi
kuṭṭugŏmbŏḍiccu kutti kūḍu kĕṭṭi keraḽattil
mālasārtti vāḻuminnŏraikyamunnaṇi
saḍaguḍaññuṇarnnĕṇīṭra kāḍuvāḻittamburānĕ
paḍanilattil mukkiviṭṭa aikyamunnaṇi
aikyamunnaṇi aikyamunnaṇi
alayŏliccaḍiccirambuṁ aikyamunnaṇi