Priyadamaa idu manassilunarum

പ്രിയതമാ ഇതു മനസ്സിലുണരും
Year
Language

പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ...
കരളില്‍ ഞാന്‍ ദിനം ഉരുവിടുന്ന പ്രണവമാ
പ്രമദ ലോല ബന്ധമാം
പ്രഥമ രാഗ ഭാവമാം
ഉണരും ആത്മനാദമാം
ഉദയ മോഹഗീതമാം
പ്രിയതമാ...പ്രിയതമാ...പ്രിയതമാ...
(..പ്രിയതമാ)

പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ...
കരളില്‍ ഞാന്‍ ദിനം ഉരുവിടുന്ന പ്രണവമാ
അരികില്‍ വന്ന സ്വര്‍ഗ്ഗമാം..
അരുമയായ സ്വപ്നമാം
മിഴി തുറന്ന പുഷ്പമാം..
സ്വയം പിറന്ന ശില്പമാം
പ്രിയതമാ...പ്രിയതമാ...പ്രിയതമാ...
പ്രിയതമാ ഇതു മനസ്സിലുണരും പ്രണയമാ...

വാനവീണ മണ്ണിന്‍ മാറില്‍ വീണു പാടി
പദവും സ്വരവും ചേരും മൊഴിയില്‍
പാരിജാതപ്പൂവിന്‍ വര്‍ണ്ണ രാഗമെന്റെ
കനവിന്‍ ചിറകില്‍ തൂകി മധുരം
എന്റെ അന്തരംഗ പുഷ്പശാല തന്നില്‍
വരവായ് അരികില്‍ ഏതോ ശലഭം
താരകങ്ങൾ എന്റെ മേനി മെല്ലെ തഴുകി
മൃദുവായ് തളിരായ് ചേതോഹരമായ്
ഹർഷമാരി തൂകി എന്നില്‍ വിടരും നയനം
നിറയും സുകൃതം....
താലവൃന്ദം വീശിയെന്നില്‍ അറിയാതുയരും
കുളിരും പ്രണയം
ആര്യലോക കന്യയോ...പാർ‌വ്വണേന്ദു ഭംഗിയോ
പൂര്‍വ്വജന്മപുണ്യമോ...പൂജനീയ ബന്ധമോ
അരുളീ പ്രിയനെന്‍ മനസ്സിൽ വരമൊന്നഴകില്‍...
(പ്രിയതമാ....)

പ്രാണവായു ഏതോ വേണുവൂതി എന്നില്‍
ശ്രുതിയായ്‌ ജതിയായ് നിന്നില്‍ അലിയാന്‍
ദേവഗാനമൊന്നെന്‍ മന്ത്രവീചി പോലെ
നഭസ്സും ഉഷസ്സും തമ്മില്‍ ലയനം
വെണ്ണിലാവില്‍ വന്ന നാകഗംഗ തന്നില്‍
നനയാം ഒഴുകാം മുങ്ങി തുഴയാം
മേഘമഞ്ചലേറി ഭൂവില്‍ വന്നണഞ്ഞ
അഴകേ...അഴകിന്‍ മുത്തുച്ചിമിഴേ...
മോഹഭംഗവേള വന്നാല്‍ വിരഹം ദിനവും
വിധുരം ഹൃദയം...
ധ്യാനമേഘം വന്ധ്യമെന്നാല്‍
വിഫലം പ്രണയം...മനസ്സില്‍ മരണം
ഇന്ദ്രചാപവര്‍ണ്ണമോ മോദസംഗരംഗമോ
അമൃതത്തിന്‍ വര്‍ഷമോ...അന്തരംഗനൃത്തമോ....
കളഭം വിതറി മനസ്സിന്‍ മലരിന്‍ ഇതളില്‍..
(പ്രിയതമാ....)

priyadamā idu manassiluṇaruṁ praṇayamā...
karaḽil ñān dinaṁ uruviḍunna praṇavamā
pramada lola bandhamāṁ
prathama rāga bhāvamāṁ
uṇaruṁ ātmanādamāṁ
udaya mohagīdamāṁ
priyadamā...priyadamā...priyadamā...
(..priyadamā)

priyadamā idu manassiluṇaruṁ praṇayamā...
karaḽil ñān dinaṁ uruviḍunna praṇavamā
arigil vanna svarggamāṁ..
arumayāya svapnamāṁ
miḻi tuṟanna puṣpamāṁ..
svayaṁ piṟanna śilbamāṁ
priyadamā...priyadamā...priyadamā...
priyadamā idu manassiluṇaruṁ praṇayamā...

vānavīṇa maṇṇin māṟil vīṇu pāḍi
padavuṁ svaravuṁ seruṁ mŏḻiyil
pārijādappūvin varṇṇa rāgamĕnṟĕ
kanavin siṟagil tūgi madhuraṁ
ĕnṟĕ andaraṁga puṣpaśāla tannil
varavāy arigil edo śalabhaṁ
tāragaṅṅaḽ ĕnṟĕ meni mĕllĕ taḻugi
mṛduvāy taḽirāy sedoharamāy
harṣamāri tūgi ĕnnil viḍaruṁ nayanaṁ
niṟayuṁ sukṛtaṁ....
tālavṛndaṁ vīśiyĕnnil aṟiyāduyaruṁ
kuḽiruṁ praṇayaṁ
āryaloga kanyayo...pār‌vvaṇendu bhaṁgiyo
pūrvvajanmabuṇyamo...pūjanīya bandhamo
aruḽī priyanĕn manassil varamŏnnaḻagil...
(priyadamā....)

prāṇavāyu edo veṇuvūdi ĕnnil
śrudiyāy‌ jadiyāy ninnil aliyān
devagānamŏnnĕn mandravīsi polĕ
nabhassuṁ uṣassuṁ tammil layanaṁ
vĕṇṇilāvil vanna nāgagaṁga tannil
nanayāṁ ŏḻugāṁ muṅṅi tuḻayāṁ
meghamañjaleṟi bhūvil vannaṇañña
aḻage...aḻagin muttuccimiḻe...
mohabhaṁgaveḽa vannāl virahaṁ dinavuṁ
vidhuraṁ hṛdayaṁ...
dhyānameghaṁ vandhyamĕnnāl
viphalaṁ praṇayaṁ...manassil maraṇaṁ
indrasābavarṇṇamo modasaṁgaraṁgamo
amṛtattin varṣamo...andaraṁganṛttamo....
kaḽabhaṁ vidaṟi manassin malarin idaḽil..
(priyadamā....)