പ്രിയതാരകേ നിറയാമം സാക്ഷിയായ്
ഇരുൾ രാത്രിയിൽ സ്വയമെങ്ങോ യാത്രയായി
ഒരു പൊൻവീണ പോൽ എന്നെ സ്നേഹിച്ചു നീ
ഒരു വെൺപ്രാവു പോൽ എന്നെ ലാളിച്ചു നീ
സ്വര സായാഹ്ന സംഗീതമേ ആരാരോ.. രാരാ
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
പ്രിയ രാഗമേ ഒരു ജന്മം സാക്ഷിയായ്
പ്രണയാർദ്രമായ് തഴുകുന്നു നിന്നെ ഞാൻ
ഓരോ നിമിഷവും നിൻ കാല്പാടുകൾ
തിരഞ്ഞു പോരും ഞാൻ
ഏതോ നിദ്ര തൻ പീലിത്തൂവലായ്
പൊഴിഞ്ഞു വീഴും ഞാൻ
പറയുവാൻ കൊതിച്ചു ഞാൻ
എന്റെ ജീവന്റെ രാഗാങ്കുരം
ഇളമുളം ചിമിഴിലെ
സ്നേഹ സാഫല്യ മന്ത്രാക്ഷരം
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
(പ്രിയ താരകേ..)
ദൂരേ സാഗരം കാറ്റിൽ നൽകുമീ
വിഷാദ സന്ദേശം
നിന്നാത്മാവിലെ കണ്ണീർവീഥിയിൽ
നിശാ ശരത്കാലം
അറിയുവാൻ വൈകി ഞാൻ
നീ തലോടുന്ന സ്നേഹാഞ്ജലി
വിരൽ തൊടാൻ തിരയവേ
വീണുടഞ്ഞെന്റെ പാൽ താലവും
ഞൊടിയിടെ നിൻ ചിറകടി കേൾപ്പൂ
രാത്രി വിണ്ണിന്റെ വിൺ മിന്നലിൽ
പ്രിയ രാഗമേ ഒരു ജന്മ സാക്ഷിയായ്
പ്രണയാർദ്രമായ് തഴുകുന്നു നിന്നെ ഞാൻ
ഒരു പൊൻ വീണ പോൽ എന്നെ സ്നേഹിച്ചു നീ
ഒരു വെൺ പ്രാവു പോൽ എന്നെ ലാളിച്ചു നീ
സ്വര സായാഹ്ന സംഗീതമേ
ആരാരോ രാരാ
വിലോലമാം സ്നേഹത്തിൻ തലോടലോ നിൻ മൗനം
പ്രിയ രാഗമേ ഒരു ജന്മ സാക്ഷിയായ്
പ്രണയാർദ്രമായ് തഴുകുന്നു നിന്നെ ഞാൻ